യുവ ഡോക്ടറുടെ കൊലപാതകം; നാളെ കൊല്‍ക്കത്തയില്‍ മമതയുടെ നേതൃത്വത്തില്‍ പ്രതിഷേധം

കൊൽക്കത്തയിൽ ഡ്യൂട്ടിക്കിടയിൽ യുവ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ രാജ്യത്താകെ പ്രതിഷേധം ശക്തം. കൊൽക്കത്തയിൽ ഡോക്ടർമാർ പ്രതിഷേധം തുടരുകയാണ്. നാളെ കൊൽക്കത്തയിൽ മമത ബാനർജിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കും. കൊല്ലപ്പെട്ട വനിതാ ഡോക്ടർക്ക് നീതി വേണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. സിബിഐ ഉടന്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നും മമത ആവശ്യപ്പെട്ടു. ദില്ലിയില്‍ റസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് നിര്‍മ്മണ്‍ ഭവന് മുന്നിലാണ് പ്രതിഷേധം. വൈകിട്ട് ഇന്ത്യാഗേറ്റിന് മുന്നില്‍ മെഴുകുതിരി മാര്‍ച്ചും നടത്തും.

Also Read: കൊൽക്കത്തയിലെ ഡോക്ടറുടെ കൊലപാതകം: സംസ്ഥാനത്തെ ഡോക്ടർമാർ സമരത്തിൽ; അത്യാഹിത വിഭാഗം ഒഴികെയുള്ള ഒ പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിക്കും

അതേസമയം, കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടർമാരുടെ സമരം തുടങ്ങി. അത്യാഹിത വിഭാഗങ്ങൾ ഒഴികെ ഒപിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ചാണ് സമരം. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടു കൂടിയാണ് പിജി ഡോക്ടർമാരും സീനിയർ റസിഡന്റ് ഡോക്ടർമാരുമാണ് സമരം ചെയ്യുന്നത്. കൊലപാതകത്തിൽ ഉൾപ്പെട്ട എല്ലാവരെയും വേഗം പിടികൂടണമെന്നും സംഘടന ആവശ്യപ്പെട്ടു. അക്രമത്തെ അപലപിച്ച് ഐഎംഎയും രംഗത്തെത്തിയിട്ടുണ്ട്. ക്രമസമാധാനം തക‍ർന്നതിന്റെ വ്യക്തമായ തെളിവാണിതെന്ന് ഐഎംഎ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News