മമ്തയുടെ ഗാരേജിലേക്ക് കോടികളുടെ സ്പോർട്സ് കാർ

ആഡംബര കാർ സ്വന്തമാക്കി മമ്ത മോഹൻദാസ്. പുതിയ ബിഎംഡബ്ല്യു Z4 M40i ന്റെ തണ്ടർനൈറ്റ് മെറ്റാലിക് എന്ന മോഡലാണ് താരം സ്വന്തമാക്കിയത്. സോഷ്യൽമീഡിയയിലൂടെ നടി തന്നെ ഇക്കാര്യം പങ്കുവെച്ചിട്ടുണ്ട്. കൊച്ചിയിലെ ബിഎംഡബ്ല്യു ഡീലർമാരായ ഇവിഎം ഓട്ടോകാർട്ടിൽ നിന്നും Z4 M40i റോഡ്സ്റ്ററിന്റെ ഡെലിവറി എടുക്കുന്ന ചിത്രങ്ങളും വീഡിയോകളും ആണ് താരം പങ്കുവെച്ചത്.
മമ്തയുടെ ഗാരേജിലെ പുതിയ അംഗമാണ് ഈ ഓപ്പൺ-ടോപ്പ് ടൂ-സീറ്റർ റോഡ്സ്റ്റർ മോഡൽ

89.30 ലക്ഷം രൂപയാണ് ഇതിന്റെ എക്സ്ഷോറൂം വില. കൊച്ചിയിൽ ഏകദേശം 1.16 കോടി രൂപയോളമാണ് ഓൺ-റോഡ് വില. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായാണ് നിർമാതാക്കൾ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്. സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാകും.

സ്‌പോർട്ടി, അഗ്രസീവ് സ്റ്റൈലിംഗാണ് Z4 M40i അവതരിപ്പിക്കുന്നത്. പുതിയ കിഡ്നി ഗ്രിൽ, വലിയ എയർ ഇൻലെറ്റുകൾ, ലംബമായി അടുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വീൽ ആർച്ചുകൾക്ക് മുകളിലൂടെ നീണ്ടുകിടക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയാണ് ആഡംബര കാറിന്റെ പ്രധാന ഹൈലൈറ്റുകൾ. ഇതിന് 19 ഇഞ്ച് M അലോയ് വീലുകളാണ് ലഭിക്കുന്നത്. തുണികൊണ്ടുള്ള സോഫ്റ്റ് ടോപ്പ് ഒരു ബട്ടൺ അമർത്തി പ്രവർത്തിക്കാൻ വെറും 10 സെക്കൻഡ് മതി.

ALSO READ:“ശാസ്ത്രാഭിരുചിയും യുക്തി ചിന്തയും വളർത്തുകയെന്നത് പൗരൻ്റെ കടമ; ചിലർ രാജ്യത്തെ മതരാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു”: മുഖ്യമന്ത്രി പിണറായി വിജയൻ

ബിഎംഡബ്ല്യുവിന്റെ 7.0 വേർഷൻ വരുന്ന കണക്റ്റഡ് സവിശേഷതകളുള്ള 10.25 ഇഞ്ച് ഹൈ-റെസല്യൂഷൻ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുള്ള ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ്, 3D മാപ്പുകളുള്ള ജിപിഎസ് സംവിധാനം, ടച്ച് കൺട്രോളർ, ആപ്പിൾ കാർപ്ലേ, പാർക്കിംഗ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് ഫംഗ്ഷൻ തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻ്റ് ഫീച്ചറുകളും ഇതിന്റെ സവിശേഷതകളാണ് .

Z4 M40i-യുടെ സ്റ്റാൻഡേർഡ് ഇൻ്റീരിയർ ട്രിം ഒരു അലുമിനിയം മെഷ് ഇഫക്റ്റ് അവതരിപ്പിക്കുന്നതും ആഡംബര ഫീൽ നൽകുന്നുണ്ട്. ഓട്ടോ സ്റ്റാർട്ട്-സ്റ്റോപ്പ്, ബ്രേക്ക്-എനർജി റീജനറേഷൻ എന്നിവ ഉൾപ്പെടുന്ന വിപുലമായ സാങ്കേതിക സവിശേഷതകൾ ബിഎംഡബ്ല്യു ഈ കാറിൽ നൽകുന്നുണ്ട്.

ഇക്കോപ്രോ, കംഫർട്ട്, സ്പോർട്ട് എന്നിങ്ങനെ മൂന്ന് ഡ്രൈവിംഗ് മോഡുകളും കാറിൽ ഒരുക്കിയിട്ടുണ്ട്. ഫ്രണ്ട്, സൈഡ് എയർബാഗുകൾ, ബ്രേക്ക് അസിസ്റ്റുള്ള എബിഎസ്, ഡൈനാമിക് സ്റ്റെബിലിറ്റി കൺട്രോൾ, ഇലക്ട്രോണിക് വെഹിക്കിൾ ഇമോബിലൈസർ, ക്രാഷ് സെൻസറുകൾ എന്നിവയെല്ലാമാണ് സുരക്ഷക്കായി ഒരുക്കിയിരിക്കുന്നത്.പുതിയ ബിഎംഡബ്ല്യു Z4 M40i ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറിന് 340 bhp പവറിൽ പരമാവധി 500 Nm torque നൽകുന്ന 3.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News