‘തെറ്റിദ്ധരിപ്പിക്കുന്ന വഞ്ചനാപരമായ വാർത്ത’, വ്യാജ പ്രചരണത്തിൽ പ്രതികരണവുമായി മംമ്ത മോഹൻദാസ്

മലയാളികളുടെ ഇഷ്ടതാരമാണ് മംമ്ത മോഹൻദാസ്. നിരവധി ചിത്രങ്ങളിൽ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച നടി സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ഇപ്പോഴിതാ തനിക്കെതിരെ വന്ന ഒരു വ്യാജ വാർത്തയിൽ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് മംമ്ത മോഹൻദാസ്. ഒരു ഓൺലൈൻ മാധ്യമത്തിന് എതിരെയാണ് മംമ്ത രം​ഗത്ത് എത്തിയിരിക്കുന്നത്.

ALSO READ: ഞാൻ മടങ്ങി വരും, ഈ യാത്ര പ്രധാനപ്പെട്ടതാണ്; ആരാധകരെ ആശങ്കയിലാക്കി അമൃത സുരേഷ്

‘പ്രിയ നടി മംമ്ത മോഹൻദാസിന്റെ ദുരിത ജീവിതം ഇങ്ങനെ’ എന്ന തലക്കെട്ടോടെ ഒരു ഓൺലൈൻ ചാനൽ നൽകിയ വാർത്തയ്ക്ക് താഴെയാണ് നടി തന്റെ പ്രതികരണം രേഖപ്പെടുത്തിയത്. ‘ശരി നിങ്ങൾ ആരാണ്? നിങ്ങൾ എന്തിനെക്കുറിച്ചാണ് സംസാരിക്കുന്നത് ? പേജിന് ശ്രദ്ധ ലഭിക്കാൻ എന്തിനെ കുറിച്ചും പറയാമെന്നാണോ ഞാന്‍ വിചാരിക്കേണ്ടത്???. ഇതുപോലെയുള്ള വഞ്ചനാപരമായ പേജ് പിന്തുടരാതിരിക്കാൻ ശ്രദ്ധിക്കുക..ഇത് വളരെ തെറ്റിദ്ധരിപ്പിക്കുന്നതാണ്’, എന്നാണ് മംമ്ത വാർത്തയ്ക്ക് താഴെ കമന്റ് ചെയ്തത്.

ALSO READ: ഡാഡി ഏതോ ഷൂട്ടിന് പോയിരിക്കുകയാണെന്നാണ് ഞങ്ങൾ വിചാരിക്കുന്നത്, വീട്ടിലിപ്പോഴും സാന്നിധ്യമുണ്ട്; സൈനുദ്ധീന്റെ ഓർമ്മകളിൽ മകൻ

അതേസമയം, സംഭവത്തിൽ നടിക്ക് പിന്തുണ അറിയിച്ച് നിരവധി പേർ രം​ഗത്ത് എത്തിയിട്ടുണ്ട്. നിയമ നടപടി സ്വീകരിക്കണമെന്നും, ഇത്തരത്തിൽ വ്യാജ വാർത്തകൾ പടച്ചു വിടുന്നവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണമെന്നും നിരവധി ആളുകൾ അഭിപ്രായപ്പെടുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News