മാമുക്കോയയുടെ ഭൗതിക ശരീരം ഇന്ന് സംസ്‌കരിക്കും

മലയാളിയുടെ പ്രിയപ്പെട്ട നടൻ മാമുക്കോയക്ക് നാട് അന്ത്യാഞ്ജലി അർപ്പിച്ചു. ആയിരങ്ങളാണ് മാമുക്കോയയെ ഒരു നോക്ക് കാണാൻ കോഴിക്കോട് ടൗൺ ഹാളിലും അരക്കിണറിലെ വീട്ടിലും എത്തിയത്. സ്പീക്കർ എ എൻ ഷംസീർ , സത്യൻ അന്തിക്കാട്, വി എം വിനു , സന്തോഷ് കീഴാറ്റൂർ, സാവിത്രി ശ്രീധരൻ , തുടങ്ങി രാഷ്ട്രീയ സിനിമ നാടക സാംസ്കാരിക മേഖലയിലെ പ്രമുഖരും സഹപ്രവർത്തകരും അദ്ദേഹത്തിന് അന്തിമോപചാരം അർപ്പിച്ചു. മൃതദേഹം 10.30 ഓടെയാണ് അരക്കിണറിലെ വീട്ടിലെത്തിച്ചത്. രാവിലെ വീട്ടിൽ പൊതു ദർശന ശേഷം കണ്ണമ്പറമ്പ് പള്ളി ശ്മശാനത്തിൽ സംസ്കരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News