യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് അനിയത്തിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി

യുവാവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് സഹോദരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തി. സംഭവത്തിന് പിന്നാലെ യുവതിയെ കാണാനില്ലെന്ന് പറഞ്ഞ് സഹോദരന്‍ പൊലീസില്‍ പരാതി നല്‍കുകയും അടുത്തദിവസം കാട്ടില്‍ അഴുകിയ നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also Read :മിഷോങ് ചുഴലിക്കാറ്റ്; ഭീതിയോടെ ചെന്നൈ; ചിത്രങ്ങള്‍ പങ്കുവച്ച് നടന്‍ റഹ്‌മാന്‍

കേസില്‍ സഹോദരന്‍ ഉള്‍പ്പടെ എല്ലാവരെയും അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. പോസ്റ്റ്മോര്‍ട്ടത്തില്‍ യുവതിയെ ഒന്നിലധികം പേര്‍ ബലാത്സംഗം ചെയ്തതാ ശേഷം കൊലപ്പെടുത്തിയതായി കണ്ടെത്തിയതായും പൊലീസ് വ്യക്തമാക്കി. ഒഡീഷയിലെ കാണ്ഡമാല്‍ ജില്ലയിലാണ് സംഭവം.

സഹോദരന്റെ ഭാര്യയുമായി യുവാവിന് അവിഹിതബന്ധമുണ്ടെന്ന് അനിയത്തി അറിഞ്ഞതാണ് കൊലപാതകത്തിന് കാരണം. ഇത് അവസാനിപ്പിക്കണമെന്നും അല്ലെങ്കില്‍ മറ്റുള്ളവരെ അറിയിക്കുമെന്ന് യുവതി സഹോദരനോട് പറയുകയും ചെയ്തതോടെ സഹോദരിയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു.

Also Read : കുറ്റവിചാരണ സദസ്സ് പരാജയപ്പെടാനുള്ള കാരണം കോൺഗ്രസ് പുനഃസംഘടനയോ?

സംഭവദിവസം വിറക് ശേഖരിക്കാനായി യുവതി കാട്ടില്‍ പോയ സമയം സഹോദരന്‍ സുഹൃത്തുക്കളെ അവിടേക്ക് വിളിച്ചുവരുത്തുകയും മദ്യലഹരിയിലായിരുന്ന ഇവര്‍ യുവതിയെ മാറി മാറി ബലാത്സംഗം ചെയ്യുകയുമായിരുന്നു. ആക്രമണം യുവതി ചെറുത്തുനിന്നതോടെ കഴുത്തുഞെരിച്ച ശേഷം പ്രതികള്‍ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News