ഭാര്യയ്ക്ക് മുന്നിൽവെച്ച് ‘അങ്കിൾ’ എന്ന് വിളിച്ചു; ഭോപ്പാലിൽ തുണിക്കട ഉടമയെ ക്രൂരമായി മർദിച്ച് യുവാവും കൂട്ടുകാരും

Crime

ഭാര്യയ്ക്ക് മുന്നില്‍വെച്ച് ‘അങ്കിൾ’ എന്ന് വിളിച്ച കട ഉടമയെ ക്രൂരമായി മര്‍ദിച്ച് ഭര്‍ത്താവ്. മധ്യപ്രദേശിൽ ഭോപ്പാലിലുള്ള ജട്ട്‌ഖേഡിയിൽ ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ കടയുടമ ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമയായ വിശാല്‍ ശാസ്ത്രി എന്നയാൾക്കാണ് സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റത്. രോഹിത് എന്നയാളും കൂട്ടുകാരും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്ന് വിശാൽ നൽകിയ പരാതിയിൽ പറയുന്നു.

Also Read; മൂന്ന് ദിവസംമുന്‍പ് കാണാതായി, 21കാരിയുടെ മൃതദേഹം അയല്‍വാസിയുടെ പൂട്ടിയിട്ട മുറിയില്‍ അഴുകിയനിലയില്‍

ഭാര്യയ്ക്കൊപ്പം സാരി വാങ്ങാനായി വസ്ത്രവ്യാപാര സ്ഥാപനത്തിൽ എത്തിയതായിരുന്നു രോഹിത്. സാരികൾ തിരഞ്ഞെടുക്കുന്നതിനിടെയാണ് ആക്രമണത്തിന് പ്രകോപനപരമായ സംഭവമുണ്ടായത്. വിലകൂടിയ സാരികൾക്കു പകരം ആയിരം രൂപയിൽ താഴെയുള്ളവ നൽകാൻ രോഹിത് കടയുടമയോട് ആവശ്യപ്പെട്ടു. അങ്കിൾ എന്ന് വിളിച്ചാണ് കടയുടമയായ വിശാൽ രോഹിതിന് മറുപടി പറഞ്ഞത്. ഈ സംഭവം രോഹിതിനെ പ്രകോപിപ്പിക്കുകയായിരുന്നു.

Also Read; ഓട്ടോറിക്ഷ മറിഞ്ഞ് അടിയിൽപ്പെട്ട് രണ്ടു വയസ്സുകാരിക്ക് ദാരുണാന്ത്യം

കോപാകുലനായ രോഹിത് അപ്പോൾ ഭാര്യയ്ക്കൊപ്പം കടയിൽനിന്ന് മടങ്ങി. പിന്നീട് കൂട്ടുകാരുമായി തിരികെയെത്തുകയും കടയുടമയെ ആക്രമിക്കുകയായിരുന്നു. ബെൽറ്റ്, വടി എന്നിവയുപയോഗിച്ച് ഇവർ വിശാലിനെ ക്രൂരമായി മർദിച്ചു. ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ രോഹിത്തിനും കൂട്ടുകാര്‍ക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News