ദില്ലിയില്‍ ദീപാവലി ദിനത്തില്‍ മകന്റെ മുന്നില്‍ അച്ഛന്‍ വെടിയേറ്റ് മരിച്ചു; ക്വട്ടേഷന്‍ കൊടുത്ത 16കാരന്‍ പിടിയില്‍, വീഡിയോ

ദില്ലിയിലെ ഷഹദാരയില്‍ മകന്റെ മുന്നില്‍ പിതാവ് വെടിയേറ്റ് മരിച്ചു. ഷഹദാരയിലെ ഫാര്‍ഷ് ബാസാറില്‍ രാത്രി എട്ടുമണിയോടെയാണ് സംഭവം. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.44കാരനായ ആകാശ് ശര്‍മ അദ്ദേഹത്തിന്റെ അനന്തരവന്‍ ഋഷഭ് ശര്‍മ എന്നിവരാണ് മരിച്ചത്. ആകാശും അനന്തരവനും മകന്‍ പത്തുവയസുകാരന്‍ കൃഷ് ശര്‍മയും പടക്കങ്ങള്‍ കത്തിച്ച് ദീപാവലി ആഘോഷിക്കുകയായിരുന്നു.

ALSO READ:  ജനങ്ങൾക്ക് നീതി ഉറപ്പാക്കുകയാണ് ഇടതുസർക്കാരിന്റെ ലക്ഷ്യം; മുഖ്യമന്ത്രി

ഇതിനിടയിലേക്ക് ഇരുചക്രവാഹനത്തില്‍ 16കാരന്‍ എത്തി. തുടര്‍ന്ന് ആകാശിന്റെ പാദത്തില്‍ നമസ്‌കരിച്ചു. അപ്പോള്‍ പരിസരത്ത് തന്നെ ഷൂട്ടര്‍ നില്‍പ്പുണ്ടായിരുന്നു. നിമിഷങ്ങള്‍ക്കുള്ളില്‍ ഇയാള്‍ നിറയൊഴിച്ചു. സംഭവത്തില്‍ ആകാശിന്റെ മകന് പരിക്കേറ്റിട്ടുണ്ട്. ഷൂട്ടറിന് പിറകേ ഓടിയപ്പോഴാണ് 16കാരനായ അനന്തരവ് വെടിയേറ്റത്.

ALSO READ: സ്‌പെയിനിലെ വെള്ളപ്പൊക്കം: വലന്‍ഷ്യ- റയല്‍ മാഡ്രിഡ് മത്സരം മാറ്റിവെച്ചു

ആകാശിന്റെ കൈയില്‍ നിന്നും പതിനാറുകാരന്‍ പണം വാങ്ങിയിരുന്നു. അത് തിരിച്ചു നല്‍കിയിരുന്നില്ല. 17 ദിവസം മുമ്പാണ് പ്രതി കൊലപാതകത്തിന് പദ്ധതിയിട്ടത്. ഇയാള്‍ക്കെതിരെ മുമ്പും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ALSO READ: സ്വര്‍ണ പ്രേമികളെ ഇന്ന് നിങ്ങളുടെ ദിവസം; കയറ്റത്തിനൊരു ഇറക്കം, സ്വര്‍ണവില കുറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News