അതിരപ്പിള്ളിയില്‍ വിനോദസഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം; കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു

അതിരപ്പിള്ളിയില്‍ വിനോദ സഞ്ചാരികള്‍ക്ക് നേരെ കാട്ടാനയുടെ ആക്രമണം. ആനക്കയത്ത് ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് സംഭവം നടന്നത്.

Also read- കീടനാശിനി തളിച്ച ശേഷം കൈകഴുകാന്‍ മറന്ന് ആഹാരം കഴിച്ചു; വനം ഉദ്യോഗസ്ഥന് ദാരുണാന്ത്യം

ബൈക്ക് യാത്രികരായ തൃശൂര്‍ സ്വദേശി രോഹിത്, എറണാകുളം സ്വദേശിനി സോന എന്നിവരാണ് കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇരുവര്‍ക്കും സാരമായ പരുക്കേറ്റു.

Also read-‘വിണ്ണോളം ഉയര്‍ന്നാലും മണ്ണ് മറക്കാത്ത താരം’; ലൊക്കേഷനില്‍ യൂണിറ്റുകാര്‍ക്കൊപ്പം പണിയെടുക്കുന്ന ജാഫര്‍ ഇടുക്കി; വീഡിയോ

പത്ത് ബൈക്കുകളിലായി 20 പേരുടെ സംഘമാണ് ആനക്കയത്ത് എത്തിയത്. ഇവര്‍ക്ക് നേരെ ആന പാഞ്ഞടുക്കുകയായിരുന്നു. രോഹിത്തിന്റെ കാലില്‍ ചവിട്ടി തുമ്പിക്കൈകൊണ്ട് വലിച്ചെറിയാന്‍ ശ്രമിച്ചു. രോഹിത്തിനെയും സോനയേയും ചാലക്കുടിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News