വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ചു; യുവാവും യുവതിയും മരിച്ചു

DEAD BODY

വിനോദസഞ്ചാരികളായെത്തി ആളൊഴിഞ്ഞ വീട്ടില്‍ കയറി വിഷം കഴിച്ച യുവാവും യുവതിയും മരിച്ചു. തമിഴ്‌നാട് തിരുവണ്ണാമലൈ സ്വദേശികളായ മദന്‍കുമാര്‍ (21), പുതുച്ചേരി സ്വദേശിനി തഹാനി(17) എന്നിവരാണ് മരിച്ചത്.

Also Read- ബൈക്കിന് മുകളില്‍ കയറിയും കൈവിട്ടും യുവാവിന്റെ അഭ്യാസം; നടപടിയുമായി പൊലീസ്

ഇന്നലെയാണ് സംഭവം നടന്നത്. വിനോദസഞ്ചാരികളായാണ് മദന്‍കുമാറും തഹാനിയും മറയൂര്‍ എത്തിയത്. തുടര്‍ന്ന് മറയൂര്‍ കരിമുട്ടി സ്വദേശിയായ പുഷ്പന്റെ വീട്ടില്‍ കയറി ഇരുവരും വിഷം കഴിക്കുകയായിരുന്നു. ഈ സമയം പുഷ്പന്‍ ടൗണിലേക്ക് പോയിരുന്നു.

Also Read- സുഹൃത്തുക്കളോടൊപ്പം വിനോദയാത്ര പോയി; തിരിച്ചു വരുന്ന വഴി ട്രെയിനിൽ നിന്ന് വീണ് മരിച്ചു

വിഷം കഴിച്ച് അവശനിലയിലായ യുവതി രാത്രി ഒന്‍പത് മണിയോടെ റോഡില്‍ കയറി ഒരു വാഹനം തടഞ്ഞുനിര്‍ത്തി. വിഷം കഴിച്ചെന്നും രക്ഷിക്കണമെന്നും പറഞ്ഞു. വാഹനത്തിലെ ഡ്രൈവര്‍ അറിയിച്ചതിനെ തുടര്‍ന്ന് മറയൂര്‍ പൊലീസെത്തി ഇരുവരേയും സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News