വൈറലാകാന്‍ യുവതിയും യുവാവും നടുറോഡില്‍ സ്‌കൂട്ടറില്‍ ഇരുന്ന് കുളിച്ചു, അമ്പരന്ന് നാട്ടുകാര്‍: വീഡിയോ

സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടാന്‍ ആരും സഞ്ചരിക്കാത്ത ഏത് വഴിയും തെരഞ്ഞെടുക്കാന്‍ തയ്യാറാണ് പലരും. ആരും കഴിക്കാത്ത് ആഹാരങ്ങള്‍ കഴിച്ചും ഡാന്‍സ് കളിച്ചും അപകടകരമായി വാഹനമോടിച്ചും തുടങ്ങി നിരവധി പരിപാടികള്‍ നടത്തി ശ്രദ്ധേയരാകാനാണ് ഇക്കൂട്ടരുടെ ശ്രമം.ഇപ്പോഴിതാ  പുതിയ അടവുമായി എത്തിയിരിക്കുകയാണ് ഒരു യുവതിയും യുവാവും.

മഹാരാഷ്ട്ര താനെ ജില്ലയിലെ ഉല്‍ഹാസ് നഗറിലെ ഒരു ട്രാഫിക് സിഗ്നലിലാണ് സംഭവം. ഒരു സ്‌കൂട്ടറിലെത്തിയ യുവതിയും യുവാവും കയ്യില്‍ കരുതിയ ബക്കറ്റില്‍ നിന്ന് വാഹനത്തിലിരുന്ന് കുളിക്കുന്നതും ആളുകള്‍ അമ്പരന്ന് നോക്കുന്നതുമായ ദൃശ്യങ്ങള്‍ ശ്രദ്ധേയമായിരിക്കുകയാണ്.

വാഹനകത്തിന്റെ പുറകില്‍ ഇരിക്കുന്ന യുവതി ആദ്യം വെള്ളം തന്റെ ശരീരത്തില്‍ ഒഴിക്കുകയും ശേഷം ഓടിച്ചിരുന്ന യുവാവിന്റെ ദേഹത്തും ഒഴിക്കുന്നതുമാണ് ദൃശ്യങ്ങളില്‍. സിഗ്നലില്‍ നിന്ന് വാഹനം വീണ്ടും ഓടിക്കുമ്പോ‍ഴും ഇവര്‍ കുളി  നിര്‍ത്തിയില്ല. ഒപ്പം മറ്റൊരു വാഹനത്തില്‍ വന്നവരാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയതായാണ് മനസിലാകുന്നത്.

വീഡിയോ വൈറലായതോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ട്രാഫിക് പൊലീസ് വേണ്ട നടപടിയെടുക്കുമെന്നും പൊലീസ് ട്വീറ്റ് ചെയ്തു.

മുംബൈയിലെ യുട്യൂബറായ ആദര്‍ശ് ശുക്ലയാണ് നടുറോഡില്‍ യുവതിയുമായെത്തി കുളിച്ചത്. സംഭവം വൈറലായതോടെ ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചതിന് ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ മാപ്പ് പറഞ്ഞു. നിയമലംഘനത്തിന് പി‍ഴഅടക്കുമെന്നും തന്നെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News