ലഹരിമരുന്ന് കയ്യിലിരിക്കെ പൊലീസിനെ കണ്ടു, എംഡിഎംഎ കനാലിലേക്ക് എറിഞ്ഞു, യുവാവും യുവതിയും പിടിയിൽ

പൊലീസ് പരിശോധനയ്ക്കിടെ കനാലിലേക്ക് വലിച്ചെറിഞ്ഞ എംഡിഎംഎയുമായി യുവാവും യുവതിയും പിടിയിൽ. 62 ഗ്രാം എംഡിഎംഎയാണ് പൊലീസ് ഇവരിൽ നിന്ന് കണ്ടെടുത്തത്.

ALSO READ: ഇനി പീഡനമില്ല, സർവസ്വതന്ത്ര്യൻ; ‘മുത്തുരാജ’യെ തിരിച്ചുവാങ്ങി തായ്‌ലൻഡ്

മുകുന്ദപുരം സ്വദേശി ഷമീന, തളിക്കുളം സ്വദേശി മുഹമ്മദ് റയിസ് എന്നിവരെയാണ് പിടികൂടിയത്. കസബ പൊലീസും ലഹരിവിരുദ്ധ സ്ക്വാഡുമാണ് വാഹനം പിന്തുടർന്ന് അറസ്റ്റിന് നേതൃത്വം നൽകിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും സഞ്ചരിച്ച വാഹനത്തിന് നേരെ പൊലീസ് കൈകാണിച്ചത്. തുടർന്ന് വാഹനം നിർത്തിയ ഇവർ തങ്ങളുടെ പക്കൽ ഒന്നുമില്ലെന്ന് ആവർത്തിച്ചു. ഇതിനിടെയാണ് പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇവർ എംഡിഎംഎ കനാലിലേക്ക് എറിഞ്ഞത്. സംശയം തോന്നിയ പൊലീസും സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പിന്നീട് ഈ എംഡിഎംഎ കണ്ടെത്തിയത്.

ALSO READ: ‘മാമന്നന് ലോകം ചുറ്റാന്‍ ചിറകുകള്‍ നല്‍കിയ മാരി സെല്‍വരാജിന് നന്ദി’ മിനി കൂപ്പര്‍ സമ്മാനമായി നല്‍കി ഉദയനിധി സ്റ്റാലിന്‍

വിവിധ ജില്ലകൾ കേന്ദ്രീകരിച്ചുള്ള ലഹരി ഇടപാടിലെ മുഖ്യ കണ്ണികളാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. വിനോദസഞ്ചാരികൾ എന്ന രൂപേണയായിരുന്നു ഇവരുടെ യാത്ര. ഇവരുടെ പക്കൽ നിന്ന് ലഭിച്ച ലഹരിയുടെ ഉറവിടത്തെക്കുറിച്ചും ഇവരുൾപ്പെട്ട വിതരണ ശൃംഖലയെക്കുറിച്ചും പൊലീസിന് വ്യക്തമായ സൂചനകൾ ലഭിച്ചുകഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News