സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാസർകോഡ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തു. ബന്തിയോട് മണ്ടേക്കാപ്പിലെ മുഹമ്മദ് അൻസാറിനെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. നാലുപവൻ തൂക്കം വരുന്ന മുക്കുപണ്ടങ്ങൾ വെച്ചായിരുന്നു പണം തട്ടാൻ ശ്രമിച്ചത്.

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാർ സംശയം തോന്നി വിശദമായി പരിശോധിച്ചപ്പോൾ മുക്കുപണ്ടമാണെന്ന് വ്യക്തമായി. ഓടി രക്ഷപ്പെടാൻ ശ്രമിച്ച മുഹമ്മദ് അൻസാറിനെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു.
ഹൈദരാബാദിൽ 100 കിലോ കഞ്ചാവും ഹാഷിഷ് ഓയിലും കടത്തിയതിനും തിരുവനന്തപുരത്തെ മൊബൈൽ മോഷണ കേസിലും പ്രതിയാണ് അൻസാർ.

ALSO READ: വയനാട് ഓട്ടോറിക്ഷ ഡ്രൈവറെ ജീപ്പിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി

അതേസമയം കേരളത്തില്‍ വ്യാപകമായി വ്യാജ സ്വര്‍ണം പണയം വെച്ച് തട്ടിപ്പു നടത്തി ഒളിവില്‍ കഴിഞ്ഞിരുന്ന സ്ത്രീ കഴിഞ്ഞ ദിവസം പിടിയിലായിരുന്നു വലപ്പാട് കോതകുളം സ്വദേശി പൊന്തേല വളപ്പില്‍ ഫാരിജാനി(45)നെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. തൃശൂർ ചെന്ത്രാപിന്നിയിലെ സ്വകാര്യ ഫിനാന്‍സ് കമ്പനിയില്‍ ഒരു ലക്ഷത്തി തൊണ്ണൂറ്റെണ്ണായിരം രൂപയ്ക്ക് വ്യാജ സ്വര്‍ണം പണയം വച്ച കേസിലാണ് അറസ്റ്റ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News