ക്ലബ്ബിൽ വെച്ച് പരിചയം; യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍

നിശാക്ലബ്ബില്‍ വെച്ച്  പരിചയപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യന്‍ വംശജനായ വിദ്യാര്‍ഥി ബ്രിട്ടനില്‍ അറസ്റ്റില്‍. മദ്യപിച്ച് അബോധാവസ്ഥയിലായ യുവതിയെ പ്രീത് തന്റെ ഫ്ലാറ്റില്‍ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്. പ്രീത് വികാല്‍ (20) എന്ന യുവാവാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് അറസ്റ്റിലേക്ക് നയിച്ച സംഭവം നടന്നത്.

also read; ദില്ലിയിലെ വെടിവെപ്പ്; രണ്ടു യുവതികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതിയും കൂട്ടാളിയും പിടിയില്‍

കാര്‍ഡിഫിലെ ക്ലബ്ബില്‍ വച്ചാണ് ഇരുവരും കണ്ടുമുട്ടിയത്. സൂഹൃത്തുക്കള്‍ക്കൊപ്പമാണ് പ്രീതും യുവതിയും ക്ലബ്ബില്‍ എത്തിയത്. യുവതി അമിതമായി മദ്യപിച്ചിരുന്നു, രാത്രി വൈകി ക്ലബ്ബിനു പുറത്തെത്തിയപ്പോഴാണ് പ്രീതിനെ യുവതി കാണുന്നത്. ഇരുവരും സംസാരിക്കുകയും യുവതിയെ പ്രീത് തന്റെ ഫ്ലാറ്റിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. ഫ്ലാറ്റിലെത്തി പീഡിപ്പിച്ചശേഷം, യുവതിയുടെ ചിത്രം പകര്‍ത്തി പ്രീത് തന്റെ സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്തെന്നും പൊലീസ് പറഞ്ഞു. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News