ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത സംഭവം; പ്രതിയെ പിടികൂടി പൊലീസ്

ഇടുക്കി ഹൈറേഞ്ചിലെ എട്ടോളം കപ്പേളകൾ കല്ലെറിഞ്ഞു തകർത്ത പ്രതിയെ പിടികൂടി പൊലീസ്. പുളിയന്മല സ്വദേശി ചെറുകുന്നേൽ ജോബിൻ ജോസ് ആണ് അറസ്റ്റിൽ ആയത്. നിരന്തരമായി വിവാഹം മുടക്കുന്ന സഭകളോടുള്ള എതിർപ്പാണ് ആക്രമണത്തിന് കാരണമെന്ന് പ്രതിയുടെ മൊഴി. വണ്ടൻമേട് പോലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Also Read: ഹിറ്റ്ലറുടെ ജർമനിക്ക് തുല്യമായ കാര്യങ്ങൾ ആണ് ഇന്ത്യയിൽ കഴിഞ്ഞ 5 വർഷമായി നടക്കുന്നത്: മന്ത്രി കെ ബി ഗണേഷ് കുമാർ

കട്ടപ്പന സെന്‍റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇടുക്കി കവലയിലുള്ള കപ്പേള, ഇരുപതേക്കര്‍ പോര്‍സ്യുങ്കല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, നരിയംപാറ പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, പുളിയന്‍മല സെന്റ് ആന്റണീസ് ദേവാലയത്തിന്റെ രണ്ട് കപ്പേളകള്‍, മൂങ്കിപ്പള്ളം, ചേറ്റുകുഴി ദേവാലയാങ്ങളുടേയും പഴയ കൊച്ചറയിലെ രണ്ട് ദേവാലയങ്ങളുടെ കപ്പേളകള്‍ തുടങ്ങിയവയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Also Read: മതപരമായ ശത്രുത ശക്തിപ്പെടുത്തി വോട്ടാക്കി മാറ്റുകയാണ് ബിജെപി ലക്ഷ്യം: ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News