ചെരിപ്പിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; കോഴിക്കോട് സ്വദേശി പിടിയിൽ

ചെരിപ്പിനുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചയാൾ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി.28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണമാണ് കോഴിക്കോട് സ്വദേശിയിൽ നിന്ന് പിടികൂടിയത്. സംഭവത്തിൽ മുഹമ്മദ് അനസ് ആണ് പിടിയിലായത്.

എയർ ഇന്ത്യ എക്സ്‍പ്രസിലാണ് ദുബായിൽ നിന്ന് ഇയാൾ എത്തിയത്. കസ്റ്റംസിനെ മറികടന്ന് ഇയാൾ വിമാനത്താവളത്തിന് പുറത്തെത്തിയപ്പോഴായിരുന്നു പൊലീസിന്റെ പരിശോധന. അനസിന്റെ രണ്ട് ചെരുപ്പിന്റെയും സോളിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. 446 ഗ്രാം സ്വർണമാണ് കണ്ടെടുത്തത്.

ALSO READ: ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി

മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ ആണ് സ്വർണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത സ്വർണ്ണം കോടതിയിൽ സമർപ്പിച്ച ശേഷം തുടരന്വേഷണത്തിനായി വിശദമായ റിപ്പോർട്ട് കസ്റ്റംസിന് കൈമാറുമെന്ന് പൊലീസ് അറിയിച്ചു.മൂന്നാഴ്ചയ്ക്കിടെ കരിപ്പൂരിൽ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്.

ALSO READ: സഫാരി പതിപ്പുമായി ജിംനി റെഡി; ഫോട്ടോ വൈറൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News