ദില്ലിയിൽ സർക്കാരുദ്യോഗസ്ഥൻ എന്ന് കള്ളം പറഞ്ഞ് വിവാഹവാഗ്ദാനം നൽകി പണം തട്ടിയയാൾ പിടിയിൽ. മുക്കീം അയൂബ് ഖാൻ എന്നയാളാണ് ക്രൈം ബ്രാഞ്ചിന്റെ പിടിയിലായത്. 50 ലധികം സ്ത്രീകളിൽ നിന്നാണ് ഇയാൾ പണം വാങ്ങിയിട്ടുള്ളത്. അതിൽ തന്നെ ചില സ്ത്രീകളെ അയാൾ വിവാഹം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. അവിവാഹിതകളും വിവാഹവാഗ്ദാനം നേടിയവരും വിധവകളും ഇയാളുടെ തട്ടിപ്പിനിരയാവരുടെ കൂട്ടത്തിലുണ്ട്. വിവാഹ വെബ്സൈറ്റ് വഴിയാണ് ഇയാൾ തട്ടിപ്പിനിരയാക്കുന്ന സ്ത്രീകളെ പരിചയപ്പെടുന്നത്. തുടർന്ന് സർക്കാർ ഉദ്യോഗസ്ഥനെന്ന വ്യാജേന ഇവരുമായി പ്രണയബന്ധത്തിലാവുകയും ചെയ്യും.
പരിചയപ്പെട്ട ശേഷം ഭാര്യ മരിച്ചുപോയെന്നും മകളുണ്ടെന്നുമൊക്കെ പറഞ്ഞ് ഇവരുമായി കൂടുതൽ വൈകാരിക ബന്ധം സ്ഥാപിക്കും. തുടർന്ന് മകളുടേതെന്ന് തെറ്റിദ്ധരിപ്പിച്ച് ചിത്രങ്ങളും അയച്ച് കൊടുക്കും. സ്ത്രീകളും പൂർണമായും ഇയാളുടെ വരുത്തിയിലെത്തി എന്ന് മനസിലായ ശേഷം അവരുടെ കുടുംബങ്ങളെ വരെ കാണുകയും വിശ്വാസ്യത പിടിച്ച് പറ്റുകയും ചെയ്യും. പലരുടെയും കുടുംബാംഗങ്ങളുമായി സംസാരിക്കുകയും വിവാഹത്തീയതി വരെ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. കല്യാണത്തിന് വേണ്ടി ഓഡിറ്റോറിയം ബുക്ക് ചെയ്യണം, ഹോട്ടലും റിസോർട്ടും ബുക്ക് ചെയ്യണം എന്നൊക്കെ പറഞ്ഞാണ് പണം തട്ടുക. അങ്ങനെയാണ് ചിലരെ വിവാഹം കഴിക്കുകയും ചെയ്തത്.
ഇയാളുടെ തട്ടിപ്പിനിരയായവരിൽ ഒരു വനിതാ ജഡ്ജിയും ഉൾപ്പെടുന്നുണ്ടെന്നും പൊലീസ് അറിയിച്ചു. 2014 ൽ ശരിക്കും വിവാഹിതനായ പ്രതിക്ക് മൂന്ന് മക്കളുമുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here