ജയിലില്‍ ആയിരുന്നപ്പോൾ പ്രിന്റിങ് പരിശീലനം യുവാവ് കള്ളനോട്ടടിച്ചതിന്റെ പേരിൽ അറസ്റ്റിൽ. മധ്യപ്രദേശിലെ വിദിശ സ്വദേശിയായ ഭൂപേന്ദ്ര സിങ് ധഖത് എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് കള്ളനോട്ട് അടിച്ചതിന്റെ പേരിൽ അറസ്റ്റിലായത്.
ALSO READ: ഇടതുസ്ഥാനാർത്ഥികളെ ഇരുകൈയും നീട്ടി സ്വീകരിച്ച് ജനങ്ങൾ; മധ്യകേരളത്തിൽ തെരഞ്ഞെടുപ്പ് ചൂട് കടുക്കുന്നു
ഇയാളില്‍ നിന്ന് 200 രൂപയുടെ 95 കള്ളനോട്ടുകളും നോട്ടടിക്കാനുള്ള കളര്‍ പ്രിന്റര്‍, ആറ് മഷിക്കുപ്പികള്‍, വിവിധ തരം കടലാസുകള്‍ എന്നിവയും ഇയാളുടെ വീട്ടില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. കൊലപാതകം ഉള്‍പ്പെടെ 11 ക്രിമിനല്‍ കേസുകളില്‍ പ്രതിയായിരുന്നു ഇയാൾ. അടുത്തിടെയാണ് ഇയാൾ ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.
തടവുകാര്‍ക്കുള്ള വൊക്കേഷണല്‍ ട്രെയിനിങ്ങിൽ ഇയാൾ പ്രിന്റിങ്ങില്‍ പരിശീലനം നേടിയിരുന്നു. ഇത് വഴി പുറത്തിറങ്ങിയപ്പോൾ ഇയാൾ കള്ളനോട്ടടിക്കുകയായിരുന്നു.ഏതാനും മാസങ്ങളായി കള്ളനോട്ടടിച്ച് വിതരണം ചെയ്യുന്നുണ്ടെന്നാണ് ഇയാൾ നല്‍കിയ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. വിദിശ ജില്ലയിലാണ് ഇവ വിതരണം ചെയ്തിരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here