പിതാവിനെയും സുഹൃത്തിനെയും വെട്ടിക്കൊന്ന കേസിലെ പ്രതി സഹോദരനെ വെട്ടിയ കേസില്‍ അറസ്റ്റില്‍

സഹോദരനെ വെട്ടിയ കേസില്‍ അനുജന്‍ അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം നടന്നത് അടൂര്‍ ചൂരക്കോട് രാജ് ഭവനില്‍ ശ്രീരാജ്(34) ആണ് അറസ്റ്റിലായത്. സഹോദരന്‍ അനുരാജ്(35)നെയാണ് ശ്രീരാജ് വെട്ടുകത്തികൊണ്ട് തലയ്ക്ക് വെട്ടിയത്.

Also Read- മോഷ്ടിച്ച ബൈക്കുമായി പായുന്നതിനിടെ പൊലീസ് നായ ഓടിച്ചിട്ട് കടിച്ചു; പൊലീസിനെതിരെ കേസ് കൊടുത്ത് യുവാവ്

ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. സഹോദരങ്ങള്‍ തമ്മില്‍ വീട്ടിലുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. ഗുരുതരമായി പരുക്കേറ്റ അനുരാജിനെ പൊലീസ് എത്തി അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാല്‍ പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Also Read- കാമുകനുമായുള്ള പ്രണയം ഭർത്താവും ബന്ധുക്കളും അറിഞ്ഞു; കാമുകനെ കൊന്ന് മറവ് ചെയ്ത് കാമുകി; ഒടുവിൽ കുറ്റസമ്മതം

2009-ല്‍ അച്ഛന്‍ സദാശിവന്‍ പിള്ളയെയും, ഇദ്ദേഹത്തിന്റെ സുഹൃത്ത് പ്രസന്നകുമാറിനെയും വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീരാജ്. മാതാവിനെ ദേഹോപദ്രവം ഏല്‍പ്പിച്ചതിന് 2021 ല്‍ ഇയാള്‍ക്കെതിരെ അടൂര്‍ പൊലീസ് സ്റ്റേഷനില്‍ കേസുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പൊലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍, എസ് ഐ മനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News