ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തി; അമ്മയെയും അമ്മൂമ്മയെയും ആക്രമിച്ച യുവാവ് പിടിയില്‍

ജ്യേഷ്ഠനായ തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിയതില്‍ പ്രകോപിതനായ യുവാവ് ബന്ധുക്കളെ ആക്രമിച്ചു. തിരുവനന്തപുരം കടയ്ക്കാവൂരിലാണ് സംഭവം നടന്നത്. വളവൂര്‍ക്കോണം കാട്ടില്‍ വീട്ടില്‍ വിഷ്ണു ആണ് അമ്മ ബേബിയേയും അമ്മൂമ്മ ഗോമതിയേയും ആക്രമിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Also Read- മുണ്ടക്കയത്ത് സഹോദരന്മാര്‍ തമ്മിലുണ്ടായ വാക്ക് തര്‍ക്കത്തിനിടെ അനുജന്‍ കൊല്ലപ്പെട്ടു

കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. തന്റെ വിവാഹം നടത്താതെ അനുജന്റെ വിവാഹം നടത്തിയതില്‍ കഴിഞ്ഞ കുറേ നാളായി വിഷ്ണു ദേഷ്യത്തിലായിരുന്നു. ഇന്നലെ വീട്ടിലെത്തിയ വിഷ്ണു വെട്ടുകത്തി ഉപയോഗിച്ച് അമ്മ ബേബിയെ ആക്രമിക്കുകയായിരുന്നു. മകളെ ഉപദ്രവിക്കുന്നതു കണ്ട് തടയാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോമതിക്ക് പരുക്കേറ്റത്. ആക്രമണത്തിന് ശേഷം പ്രതി വീട്ടിലെ ഉപകരണങ്ങള്‍ നശിപ്പിക്കുകയും വസ്ത്രങ്ങള്‍ കത്തിക്കുകയും ചെയ്തു.

Also read- ഷാജൻ സ്കറിയയെ “W “ഉം ”D” യും ഓർമ്മിപ്പിച്ച് കോടതി

ഗുരുതരമായി പരുക്കേറ്റ ബേബിയും ഗോമതിയും ചികിത്സയിലാണ്. സംഭവശേഷം ഒളിവില്‍പ്പോയ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News