മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ഇരുന്നു; ചോദ്യം ചെയ്ത തീയറ്റര്‍ ജീവനക്കാരെ കുത്തി യുവാവ്; അറസ്റ്റ്

കൊല്ലത്ത് സിനിമ തീയറ്റില്‍ അക്രമം നടത്തിയ യുവാവിനെ പൊലീസ് പിടികൂടി. കരുനാഗപ്പള്ളിയിലാണ് സംഭവം. കുലശേഖരപുരം സ്വദേശിയായ കുറവന്‍തറ കിഴക്കതില്‍ വീട്ടില്‍ മുഹമ്മദ് ആഷിഖ് (26) ആണ് പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്.

മറ്റൊരാള്‍ ബുക്ക് ചെയ്ത സീറ്റില്‍ ആഷിഖ് ഇരിക്കാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. തീയറ്റര്‍ ഡ്യൂട്ടി ഓഫീസര്‍ സജിത്ത് വിഷയത്തില്‍ ഇടപെടുകയും ആഷിഖിനോട് മാറിയിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഇതിന് കൂട്ടാക്കാത്ത ആഷിഖ് സജിത്തിനെ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് ആക്രമിക്കുകായായിരുന്നു. ഇയാളെ തടയാല്‍ ശ്രമിച്ച തീയറ്റര്‍ ജീവനക്കാരായ അനീഷ്, അഭിജിത്ത്, അഖില്‍ എന്നി ഇയാള്‍ കുത്തിപ്പരുക്കേല്‍പ്പിച്ചു.

സംഭവം അറിഞ്ഞ ഉടന്‍ പൊലീസ് സ്ഥലത്തെത്തുകയും ആഷിഖിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. അനീഷിന്റെ പരാതിയില്‍ യുവാവിനെതിരെ വധശ്രമത്തിന് കേസെടുത്തു. തുടര്‍ന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News