മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിച്ചു; വീട്ടിലെ കാർ കത്തിച്ചു: യുവാവ് അറസ്റ്റിൽ

CRIME

മദ്യലഹരിയിൽ ഭാര്യയെ ക്രൂരമായി മർദ്ദിക്കുകയും ഭാര്യവീട് ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് താമരശ്ശേരിയാണ് സ്വദേശി ഷമീർ ആണ് പിടിയിലായത്. മദ്യലഹരിയിൽ ഭാര്യ വിട് ആക്രമിക്കുകയും കാർ കത്തിക്കുകയും ചെയ്ത താമരശ്ശരി ആരാമ്പ്രം സ്വദേശി ഷമീറിനെയാണ് പൊലിസ് പിടികൂടിയത്. മദ്യപിച്ചെത്തിയ ഷമീർ ഭാര്യയെ മർദ്ദിച്ചതോടെ ഭാര്യ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരുന്നു.

Also Read: ഇരിങ്ങാലക്കുട സ്വദേശി യുവാവിനെ അർമേനിയയിൽ ബന്ദിയാക്കി എന്ന പരാതിയുമായി അമ്മ

പിന്നാലെ വന്ന ഷമീർ കൂടത്തായിലെ ഭാര്യ വീട് ആക്രമിക്കുകയും കാറിന് തീയിടുകയുമായിരുന്നു. കാർ പൂർണ്ണമായും കത്തി നശിച്ചു. വീടിനും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഷമീർ മദ്യപിച്ചെത്തി നിരന്തരം മകളെ മർദ്ദിച്ചുരുന്നതായി ഭാര്യപിതാവ് പറഞ്ഞു. ആക്രമണം നടത്തിയ ഷമീറിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിക്കുകയായിരുന്നു.

Also Read: എറണാകുളം ചെറായി ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി; കോസ്റ്റൽ പൊലീസും ഫയർഫോഴ്സും തെരച്ചിൽ തുടരുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News