പണം പിന്‍വലിക്കാനായില്ല; വീട്ടില്‍ പോയി മഴുവുമായി വന്ന് എടിഎം തകര്‍ത്ത് മധ്യവയസ്‌കന്‍

പണം പിന്‍വലിക്കാന്‍ കഴിയാത്ത ദേഷ്യത്തില്‍ മഴു ഉപയോഗിച്ച് എടിഎം തകര്‍ത്ത് മധ്യവയസ്‌കന്‍. തമിഴ്‌നാട്ടിലാണ് സംഭവം നടന്നത്. വെല്ലൂര്‍ സ്വദേശിയായ കന്ദസ്വാമിയാണ് (53) പണം പിന്‍വലിക്കാന്‍ കഴിയാതെ വന്നതോടെ എടിഎം തകര്‍ത്തത്.

Also read- ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

വെല്ലൂര്‍ ടൗണിന് സമീപം ഹൊസൂര്‍-അണക്കെട്ട് മെയിന്‍ റോഡിന് സമീപമുള്ള സ്വകാര്യ ബാങ്ക് എ.ടി.എമ്മിലായിരുന്നു സംഭവം. ദിവസവേതനത്തൊഴിലാളിയായ കന്ദസ്വാമി തിങ്കളാഴ്ച രാവിലെ പണം പിന്‍വലിക്കാനായി എ.ടി.എമ്മിലെത്തി. പലതവണ യന്ത്രത്തില്‍ കാര്‍ഡിട്ടെങ്കിലും പണം കിട്ടിയില്ല. തുടര്‍ന്ന് വീട്ടില്‍ പോയി മഴുവുമായിവന്ന് എ.ടി.എം. കുത്തിപ്പൊളിക്കുകയായിരുന്നു.

Also Read- മൂന്ന് മക്കളുമായി ജീവനൊടുക്കാന്‍ ഇറങ്ങിയ ഉമ്മ; മകന്റെ ആ ഒറ്റ നോട്ടത്തില്‍ ജീവിതം തിരിച്ചുപിടിച്ചു; അനുഭവം പറഞ്ഞ് ഉമ്മയും മോനും

ശബ്ദംകേട്ട് സമീപവാസികളെത്തി തടയാന്‍ ശ്രമിച്ചെങ്കിലും കന്ദസ്വാമി യന്ത്രം മുഴുവന്‍ തകര്‍ത്തു. തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ വിവരമറിയിച്ചു. അരിയൂര്‍ പൊലീസ് സ്ഥലത്തെത്തി കന്ദസ്വാമിയെ അറസ്റ്റുചെയ്യുകയായിരുന്നു. എ.ടി.എമ്മില്‍നിന്ന് പണം നഷ്ടപ്പെട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News