വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസ്: മരുമകന്‍ പിടിയില്‍

വയനാട്ടില്‍ വയോധികയെ കൊലപ്പെടുത്തിയ കേസില്‍ മരുമകന്‍ പിടിയില്‍. തോല്‍പ്പെട്ടി നരിക്കല്ലില്‍ ഞായറാഴ്ച നടന്ന സംഭവത്തിലാണ് അറസ്റ്റ്. കൊല്ലപ്പെട്ട പുതിയ പുരയില്‍ സുമിത്രയുടെ മരുമകനും തമിഴ്‌നാട് സ്വദേശിയുമായ ഉപ്പുകോട്ടൈ മുരുകനാണ് അറസ്റ്റിലായത്.

Also Read- കാര്യവട്ടത്ത് വീണ്ടും അന്താരാഷ്ട്ര മത്സരം

കൊല്ലപ്പെട്ട സുമിത്രയുടെ മകള്‍ ഇന്ദിരയുടെ രണ്ടാം ഭര്‍ത്താവാണ് കൊലനടത്തിയ മുരുകന്‍. വിദേശത്ത് ഇന്ദിര ജോലി ചെയ്തിരുന്ന സ്ഥലത്തെ ഡ്രൈവറായിരുന്നു ഇയാള്‍. ഇന്ദിരയുമായി പരിചയത്തിലാവുകയും നാട്ടിലെത്തിയതിന് ശേഷം വിവാഹം കഴിച്ച് തോല്‍പ്പെട്ടിയിലെ ഇന്ദിരയുടെ വീട്ടില്‍ താമസിച്ച് വരികയുമായിരുന്നു. കഴിഞ്ഞ മാസം ഇന്ദിര തിരികെ പോയ ശേഷം ഇന്ദിരയുടെ രണ്ട് മക്കളോടൊപ്പം താമസിക്കുന്നതിനെ സുമിത്ര എതിര്‍ത്തു. ഇതിലുള്ള വൈരാഗ്യമാണ് സുമിത്രയുടെ കൊലപാതകത്തിന് കാരണമായത്.

Also Read- രാജ്യസഭയില്‍ ജോണ്‍ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്രസര്‍ക്കാര്‍

സുമിത്രയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കട്ടിലിലേക്ക് തള്ളിയിടുകയായിരുന്നു എന്നാണ് പ്രതി പൊലീസിന് നല്‍കിയ മൊഴി. ഞായറാഴ്ച രാവിലെ 8 മണിയോടെയായിരുന്നു സുമിത്രയെ കൊലപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News