കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കാറിലിട്ട് ജീവനോടെ കത്തിച്ച് അപകടമരണമെന്ന് വരുത്തി തീര്‍ത്തു; ഭര്‍ത്താവ് അറസ്റ്റില്‍

കുഞ്ഞുണ്ടാകാത്തതിന് ഭാര്യയെ കൊന്ന് അപകടമരണമെന്ന് വരുത്തി തീര്‍ത്ത ഭര്‍ത്താവ് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ ജല്‍നയിലാണ് സംഭവം നടന്നത്. ജല്‍നയിലെ മന്ത തഹസില്‍ സ്വദേശിയാണ് പ്രതി. ഭാര്യയെ കാറിലിട്ട് കത്തിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമെന്നായിരുന്നു ഇയാള്‍ പറഞ്ഞുപരത്തിയത്. തുടര്‍ന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

Also Read- വിമാനത്താവളത്തിലെ എസ്‌കലേറ്ററില്‍ കുടുങ്ങിയ സ്ത്രീയുടെ കാല്‍ മുറിച്ചുമാറ്റി

ജൂണ്‍ 24 നാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം അപകടത്തിലാണ് യുവതി മരിച്ചതെന്ന് പ്രതി മറ്റുള്ളവരെ പറഞ്ഞ് വിശ്വസിപ്പിക്കുകയായിരുന്നു. ഷെഗാവിലെ ഗജാനന്‍ മഹാരാജ് ക്ഷേത്രം സന്ദര്‍ശിച്ച ശേഷം കാറില്‍ മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്നായിരുന്നു ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കാറിന് പിന്നില്‍ പിക്കപ്പ് വാന്‍ ഇടിച്ചു. കാര്‍ നിര്‍ത്തി പിക്കപ്പ് വാന്‍ ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടു .ഇതിനിടയില്‍ കാറിന് തീപിടിക്കുകയും വാഹനത്തിന്റെ ഡോറുകള്‍ തുറക്കാനാകാതെ വന്നതോടെ ഭാര്യ അകത്ത് കുടുുകയും ചെയ്തു. തീവ്രശ്രമം നടത്തിയിട്ടും ഭാര്യയെ രക്ഷിക്കാനായില്ലെന്നും മരിച്ചുവെന്നും ഇയാള്‍ പറഞ്ഞു.

Also Read- കണ്ണീരോടെ നാട്; റഷ്യയിൽ തടാകത്തിൽ വീണ് മരിച്ച സിദ്ധാർത്ഥിന്റെ മൃതദേഹം നാട്ടിലെത്തിച്ചു

ഇയാളുടെ മൊഴിയില്‍ പൊരുത്തക്കേടുകള്‍ കണ്ടെത്തിയതോടെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ഒടുവില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. വിവാഹം നടന്നിട്ട് പതിമൂന്ന് വര്‍ഷമായെന്നും കുട്ടികളുണ്ടായിരുന്നില്ലെന്നും ഇയാള്‍ പറഞ്ഞു. വിവാഹമോചനം വേണമെന്ന് ആവശ്യപ്പെട്ട് ഭാര്യയെ ഭീഷണിപ്പെടുത്തിയിരുന്നു. ഭാര്യ സമ്മതിക്കാതെ വന്നപ്പോള്‍ കൊല്ലാന്‍ പദ്ധതിയിടുകയായിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ഷെഗാവ് സന്ദര്‍ശനമെന്നും പ്രതി സമ്മതിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News