24 വയസ്സുകാരൻ വയോധികയെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ചു, പേവിഷ ബാധയെന്ന് സംശയം

രാജസ്ഥാനിലെ പാലി ജില്ലയിൽ 24 വയസ്സുകാരൻ വയോധികയെ കൊന്ന് മാംസം ഭക്ഷിച്ചു. മുംബൈ നിവാസിയായ സുരേന്ദ്ര ഠാക്കൂറാണ് ക്രൂര കൃത്യം ചെയ്തത്. ശാന്തി ദേവി (65) ആണ് കൊല്ലപ്പെട്ടത്. പേവിഷ ബാധ ഉള്ളതായി സംശയിക്കുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാൾ ഹൈഡ്രോഫോബിയ ബാധിതനാണെന്ന് ബംഗാർ ആശുപത്രിയിലെ ഡോക്ടർമാർ അറിയിച്ചു.

സെൻദ്ര പൊലീസ് സ്റ്റേഷന് കീഴിലുള്ള ശാരദാന ഗ്രാമത്തിൽ വെള്ളിയാഴ്ചയാണ് കന്നുകാലികളെ മേയ്ക്കാൻ പോയ ശാന്തി ദേവിയെ പ്രതി കല്ലുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തിയത്.

പേവിഷബാധയുടെ അവസാനഘട്ടത്തിലുണ്ടാകുന്ന, വെള്ളത്തെപ്പറ്റിയുള്ള ഭയമാണ് ‘ഹൈഡ്രോഫോബിയ’ എന്നറിയിപ്പെടുന്നത്. പേവിഷബാധയുള്ള നായ കടിച്ച ശേഷം ശരിയായ ചികിത്സ ലഭിക്കാത്തത് കൊണ്ടായിരിക്കും ഇയാൾക്ക് രോഗം ബാധിച്ചതെന്ന് കരുതപ്പെടുന്നു.

‘‘മാനസിക വെല്ലുവിളിയുള്ള ആളെപ്പോലെയാണ് പ്രതിയുടെ പെരുമാറ്റം. ഇയാൾ ആക്രമണ സ്വഭാവം പ്രകടിപ്പിക്കുന്നുണ്ട്. ആശുപത്രിയിലും ബഹളം വച്ചു. ഇതോടെ നഴ്‌സിങ് സ്റ്റാഫ് ഇയാളെ കട്ടിലിൽ കെട്ടിയിട്ടു’’– ജൈതരൺ ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് സുഖ്‌റാം ബിഷ്‌നോയ് പറഞ്ഞു.

അമ്മയെ കൊന്ന് മാംസം ഭക്ഷിച്ചെന്ന് ആരോപിച്ച് ശാന്തി ദേവിയുടെ മകനാണ് പൊലീസിൽ പരാതി നൽകിയത്

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News