പണക്കാരിയായ യുവതിയെ വിവാഹം ചെയ്യണം; വിവാഹദിനം കാമുകിയെ കൊലപ്പെടുത്തി യുവാവ്

വിവാഹദിവസം കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ലക്നൗവിലാണ് സംഭവം. 25കാരനായ രാഹുല്‍ മൗര്യയാണ് സംഭവത്തില്‍ അറസ്റ്റിലായത്. രാഹുലിന്റെ കാമുകി കോമള്‍ ആണ് കൊല്ലപ്പെട്ടത്. സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട ഇരുവരും പിന്നീട് അടുപ്പത്തിലാവുകയായിരുന്നു.

തന്റെ കുടുംബത്തിന് കല്യാണത്തിന് സമ്മതമായിരുന്നില്ല. എന്നാല്‍ കോമള്‍ തന്നെ കല്യാണം കഴിക്കണമെന്ന് പറഞ്ഞ് നിര്‍ബന്ധിച്ചു. കല്യാണത്തില്‍ നിന്ന് പിന്തിരിഞ്ഞാല്‍ ആത്മഹത്യ ചെയ്യുമെന്ന് കോമള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അതേസമയം താന്‍ മറ്റൊരു യുവതിയുമായും പ്രണയത്തിലായിരുന്നു. പണക്കാരിയായ കാമുകിയെ വിവാഹം ചെയ്യാന്‍ കോമളിനെ ഒഴിവാക്കാന്‍ പദ്ധതിയിടുകയായിരുന്നു – രാഹുലിന്റെ കുറ്റസമ്മതമൊഴിയില്‍ പറയുന്നു.

യുവാവും മറ്റൊരു യുവതിയും തമ്മിലുള്ള വിവാഹ ദിവസം യുവതിയെ കാണാതായതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. മെയ് നാലിനാണ് ഇരുവരുടെയും വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്.

എന്നാല്‍ വിവാഹ ദിവസം കോമളിനെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് കോമളിന്റെ അച്ഛന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കോമളിനെ കൊലപ്പെടുത്തിയതായി രാഹുല്‍ മൊഴി നല്‍കിയത്. വിവാഹ ദിവസം രാവിലെ കാണണമെന്ന് കോമളിനോട് രാഹുല്‍ ആവശ്യപ്പെട്ടു.

രാഹുലിനെ കാണാനെത്തിയ കോമളിനെ കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ശേഷം ഷാള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊല്ലപ്പെട്ട യുവതിയോടൊപ്പം തന്നെ, പണക്കാരിയായ മറ്റൊരു യുവതിയുമായും യുവാവ് പ്രണയത്തിലായിരുന്നു. ആദ്യ കാമുകിയെ ഒഴിവാക്കാന്‍ യുവാവ് കൊലപ്പെടുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News