ശബ്ദം കേൾക്കാനായി റയിൽവേ ട്രാക്കിൽ ഡിറ്റണേറ്റർ വെച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ഹരിദ്വാറിലാണ് സംഭവം. അശോക് കുമാർ എന്നയാളെയാണ് ഹരിദ്വാർ പൊലീസ് അറസ്റ്റ് ചെയ്തത്.
ട്രെയിനുകൾക്ക് അലേർട്ട് നൽകുന്ന ഒരു ഉപകരണമാണ് ഡിറ്റണേറ്റർ. ഇതിന്റെ ശബ്‍ദം കേൾക്കാനാണ് പ്രതി ഇത് ട്രാക്കിൽ സ്ഥാപിച്ചത്. റെയിൽവേ ഗുഹയ്ക്ക് സമീപത്ത് നിന്നുമാണ് ഡിറ്റണേറ്റർ കണ്ടെത്തിയതെന്നും കൗതുകത്താൽ അതിൻ്റെ ഉച്ചത്തിലുള്ള ശബ്ദം കേൾക്കാൻ വേണ്ടിയാണ് ഇത് ട്രാക്കിന് പുറത്ത് സ്ഥാപിച്ചതെന്നും അശോക് പൊലീസിന് മൊഴി നൽകി. ട്രാക്ക് അറ്റകുറ്റപ്പണിക്കായി കരാർ അടിസ്ഥാനത്തിൽ ജോലിചെയ്യുന്നയാളാണ് പിടിയിലായ അശോക്.
ALSO READ; ദില്ലിയിലെ ചാന്ദ്‌നി ചൗക് മാര്‍ക്കറ്റില്‍ വെച്ച് ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡറിന്റെ ഫോണ്‍ മോഷ്ടിച്ചു
ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചതോടെയാണ് സംഭവം പുറത്താകുന്നത്. ഒക്‌ടോബർ 27ന് മൊറദാബാദ് കൺട്രോൾ റൂമിൽ നിന്ന് മോട്ടിച്ചൂർ യാർഡിൽ ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചതായി അറിയിപ്പ് ലഭിച്ചതായി ജിആർപി സൂപ്രണ്ട് സരിത ഡോബൽ അറിയിച്ചു. ഈ വിവരം ഉടൻ തന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും ജിആർപി ഡെപ്യൂട്ടി സൂപ്രണ്ട് സ്വപ്നിൽ മോയലും ഒരു പോലീസ് സംഘവും സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു.
ALSO READ; പാർട്ടി എപ്പോഴും കുടുംബത്തിന് ഒപ്പമാണ്; നവീൻ ബാബുവിന്റെ കുടുംബത്തെ സന്ദർശിച്ച് കെപി ഉദയഭാനു
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് പൊലീസ് പ്രതിയിലേക്ക് എത്തിയത്. മോട്ടിച്ചൂർ യാർഡിലെ സിസിടിവി ക്യാമറകളിൽ നിന്നുള്ള നിരീക്ഷണ ദൃശ്യങ്ങളിൽ ഒരാൾ ട്രാക്കിന് സമീപം സംശയാസ്പദമായി കറങ്ങുന്നത് അധികൃതർ കണ്ടത്തുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇത് ഉത്തർ പ്രദേശ് സ്വദേശിയായ അശോക് കുമാറാണെന്ന് പോലീസ് തിരിച്ചറിഞ്ഞത്.
അതേസമയം ഡിറ്റണേറ്റർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആർക്കും പരിക്ക് പറ്റിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രതി അശോക് കുമാറിനെതിരെ
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 288 പ്രകാരം കേസെടുത്ത് റിമാൻഡ് ചെയ്തിട്ടിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here