ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍

ഇന്‍ഡിഗോ വിമാനത്തില്‍വെച്ച് ബീഡി വലിച്ചയാള്‍ അറസ്റ്റില്‍. കൊല്‍ക്കത്തയില്‍ നിന്നും വിമാനം പുറപ്പെട്ടതിനു പിന്നാലെ ഒരു കരിയുന്ന മണം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് കാബിന്‍ ക്രൂ പരിശോധന നടത്തുകയായിരുന്നു. വിമാനത്തില്‍ ടോയ്‌ലറ്റില്‍ നിന്നാണ് മണമനുഭവപ്പെട്ടതെന്ന് മനസിലാക്കിയ ക്രൂ ടോയ്‌ലറ്റ് ഡോറില്‍ തട്ടി , തുറക്കാനാവശ്യപ്പെട്ടു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് ആൾ അറസ്റ്റിലായത്. കൊല്‍ക്കൊത്തയില്‍ നിന്നും ബംഗളൂരുവിലേക്ക് പോയ വിമാനത്തില്‍ ഞായറാഴ്ചയാണ് സംഭവം.

also read; ശ്രീലങ്കയിലേക്ക് മത്സ്യം കയറ്റുമതി ചെയ്തതിൽ അഴിമതി; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ ഇ ഡി ചോദ്യം ചെയ്യുന്നു

കെംപഗൗഡ വിമാനത്താവളത്തില്‍വെച്ച് ജി കരുണാകരന്‍ എന്നയാളാണ് അറസ്റ്റിലായത്. പകുതി വലിച്ച ബീ‍ഡി ഫ്ലഷ് ചെയ്യാന്‍ ശ്രമിച്ചിട്ട് നടന്നില്ലെന്നും ക്രൂ പറയുന്നു. എയര്‍കാഫ്റ്റ് നിയമപ്രകാരമാണ് അറസ്റ്റ്. ഐപിസി സെക്ഷന്‍ 336 പ്രകാരവും കുറ്റം ചുമത്തിയിട്ടുണ്ട്. വിമാനം ബംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തിലെത്തിയപ്പോള്‍ പ്രതിയെ പൊലിസിനു കൈമാറുകയായിരുന്നു.

also read; ‘അഖിൽ മാരാർ കുലപുരുഷൻ’, മുണ്ടു മടക്കി ഷര്‍ട്ട് ഇടാതെ ഭാര്യയോട് കേറിപോടി അകത്ത് എന്ന് പറയുന്ന മലയാളി കുലപുരുഷന്‍: യൂട്യൂബർ ഉണ്ണി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News