വിവാഹ വാഗ്‌ദാനം നൽകി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തു, യുവാവ് അറസ്റ്റിൽ

വയനാട്ടിൽ വിവാഹ വാഗ്‌ദാനം നൽകി ആദിവാസി യുവതിയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയിൽ യുവാവ്‌ അറസ്റ്റിൽ. പനവല്ലി സ്വദേശി അജീഷാണ്‌ കഴിഞ്ഞ വ്യാഴാഴ്ച നടന്ന സംഭവത്തിൽ അറസ്റ്റിലായത്‌.

വ്യാഴാഴ്ച രാത്രിയാണ് യുവതിയെ അജീഷ്‌ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയത്. പിന്നീട്‌ രക്തസ്രാവത്തെ തുടർന്ന്‌ വെള്ളിയാഴ്ച രാവിലെ യുവതിയെ മാനന്തവാടി ഗവൺമെൻറ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അയൽക്കാരുടെ സഹായത്തോടെ അജീഷ് തന്നെയാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചത്‌. തിങ്കളാഴ്ച ആശുപത്രിയിൽനിന്ന് ഡിസ്‌ചാർജ്‌ ചെയ്‌ത ശേഷമാണ് യുവതി പൊലീസിൽ പരാതിപ്പെട്ടത്.

സംഭവം അറിഞ്ഞതിന്റെ അടിസ്ഥാനത്തിൽ ശനിയാഴ്ച തന്നെ പൊലീസ് ആശുപത്രിയിലെത്തുകയും യുവതിയിൽനിന്ന്‌ വിവരങ്ങൾ ആരായുകയും ചെയ്‌തു. പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ്‌ മടങ്ങി. കഴിഞ്ഞദിവസം വീണ്ടും യുവതി പൊലീസിനെ സമീപിക്കുകയയിരുന്നു‌. ബന്ധുക്കൾ കൂടെ ഇല്ലാതിരുന്നതിനാലും അജീഷിന്റെ സമ്മർദത്താലുമാണ്‌ നേരത്തെ പരാതി നൽകാൻ കഴിയാതിരുന്നതെന്ന് യുവതി പൊലീസിന്‌ മൊഴി നൽകി. തുടർന്ന് പൊലീസ്‌ കേസ്‌ രജിസ്റ്റർ ചെയ്യുകയായിരുന്നു.

പട്ടികജാതി പട്ടികവർഗ അതിക്രമ നിയമപ്രകാരവും ബലാത്സംഗത്തിനുമാണ് അജീഷിനെതിരെ കേസെടുത്തിട്ടുള്ളത്‌. മാനന്തവാടി എസ്‌ എം എസ്‌ ഡി വൈ എസ്‌ പി കേസ്‌ അന്വേഷിച്ചുവരികയാണ്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News