സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവ് പിടിയില്‍

സ്‌കൂള്‍ കുട്ടികള്‍ക്ക് വില്‍ക്കാന്‍ കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടി. പത്തനംതിട്ടയിലാണ് സംഭവം, കൂടല്‍ അതിരുങ്കല്‍ സന്തോഷ് ഭവനില്‍ സന്തോഷിന്റെ മകന്‍ ശ്രേയസ് എസ് കൃഷ്ണ(20)യെയാണ് കൂടല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയില്‍ നിന്ന് 2.180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

Also Read- പണം പിന്‍വലിക്കാനായില്ല; വീട്ടില്‍ പോയി മഴുവുമായി വന്ന് എടിഎം തകര്‍ത്ത് മധ്യവയസ്‌കന്‍

സ്‌കൂളിന്റെ കളിസ്ഥലത്തുണ്ടായിരുന്ന കുട്ടികള്‍ക്ക് വില്‍ക്കാനായി കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് കൂടല്‍ പൊലീസ് ഇന്‍സ്പെക്ടര്‍ പുഷ്പകുമാറിന്റെ നേതൃത്വത്തിലെത്തിയ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്നലെ വൈകിട്ട് 7.30 നാണ് ശ്രേയസ് സ്‌കൂള്‍ മൈതാനത്ത് എത്തിയത്. കളിക്കാനെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് കൊടുക്കാന്‍ കൊണ്ടുവന്നതാണ് കഞ്ചാവെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read- ഗോത്രവര്‍ഗക്കാരനായ യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച് ബിജെപി നേതാവ്; വ്യാപക വിമര്‍ശനം

കൈക്കുള്ളില്‍ പ്ലാസ്റ്റിക് പൊതിയാക്കി ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ് കണ്ടെടുത്തത്. പൊലീസിനോട് ഇടഞ്ഞ പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴ്‌പ്പെടുത്തിയത്. ബാലനീതി നിയമത്തിലെ വകുപ്പ് കൂടിച്ചേര്‍ത്താണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News