പാലക്കാട് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍

പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നിന്ന് 18 ഗ്രാം മെത്താംഫിറ്റമിനുമായി യുവാവ് പിടിയില്‍. കൊല്ലം വെളിച്ചിക്കാല കുണ്ടുമണ്‍ സ്വദേശി മുഹമ്മദ് ഹുസൈന്‍ ആണ് സൗത്ത് പൊലീസിന്റെ പിടിയിലായത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മെത്താംഫിറ്റമിന്‍ കണ്ടെത്തിയത്.

Also read-ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവം; സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ഗായികയ്‌ക്കെതിരെ കേസ്

പാലക്കാട് സൗത്ത് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം വൈകുന്നേരം പരിശോധന നടത്തിയത്. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്ത് സംശായാസ്പദമായ കണ്ട യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇയാളില്‍ നിന്ന് ലഹരി മരുന്ന് കണ്ടെടുത്തത്. ബംഗളൂരുവില്‍ നിന്ന് വാങ്ങിയ ലഹരി മരുന്ന് ആലപ്പുഴയിലേക്ക് വിതരണത്തിനായി എത്തിക്കാനായിരുന്നു ഇയാളുടെ ക്ഷ്യം. ഇതിനിടയില്‍ പാലക്കാട് നിന്ന് ബസ് ഇറങ്ങിയപ്പോഴാണ് പിടിവീണത്.

Also read- ‘ചെകുത്താന്‍’ ആരാധന; ഭാര്യയെ കൊന്ന് തലച്ചോര്‍ ഭക്ഷിച്ച് യുവാവ്; തലയോട്ടി ആഷ്ട്രേയായി ഉപയോഗിച്ചു

അന്തര്‍ സംസ്ഥാന ലഹരിക്കടത്ത് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും സംഘത്തിലെ മറ്റുള്ളവര്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തുകയാണെന്നും പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News