റോഡരികില്‍ കെട്ടിയിട്ടിരുന്ന 3 പശുക്കളുടെ അകിട് മുറിച്ചു; ഒരാള്‍ അറസ്റ്റില്‍

റോഡരികില്‍ കെട്ടിയിട്ടിരുന്ന പശുക്കളുടെ അകിട് മുറിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. ചാമരാജ്പേട്ടിലെ വിനായകനഗറില്‍ ഞായറാഴ്ച പുലര്‍ച്ചെയാണ് ബിഹാര്‍ ചംപാരന്‍ സ്വദേശിയായ 30 കാരന്‍ ഷെയ്ഖ് നസ്രു മൂന്ന് പശുക്കളുടെ അകിട് മുറിച്ചത്.

കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. സംഭവത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. മദ്യലഹരിയിലാണ് സയിദ് നസ്രു കുറ്റകൃത്യം നടത്തിയത്. പശുക്കളുടെ അകിട് മുറിച്ച സംഭവം പ്രദേശത്ത് വലിയ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചിരുന്നു.

Also Read : തമിഴ്നാട്ടിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പെണ്‍കുട്ടികളെക്കൊണ്ട് ടോയ്ലറ്റ് വൃത്തിയാക്കിച്ച് പ്രിന്‍സിപ്പല്‍; ഒടുവില്‍

റോഡരികില്‍ കെട്ടിയിട്ട നിലയില്‍ രക്തത്തില്‍ കുളിച്ച് പശുക്കള്‍ കിടന്നിരുന്നത്. പ്രദേശവാസിയായ കര്‍ണ എന്നയാളുടെ പശുക്കള്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ പശുക്കള്‍ അപകടനില തരണം ചെയ്തതായി ഡിസിപി (വെസ്റ്റ്) എസ് ഗിരീഷ് പറഞ്ഞു.

പ്രതി സംഭവസ്ഥലത്തിനടുത്തുള്ള പ്ലാസ്റ്റിക്, ക്ലോത്ത് നിര്‍മ്മാണ ശാലയില്‍ സഹായിയായി ജോലി ചെയ്തു വരികയായിരുന്നു. സംഭവം വിവാദമായതോടെ വിഷയത്തില്‍ ഇടപെട്ട മുഖ്യമന്ത്രി സിദ്ധരാമയ്യ, എത്രയും വേഗം പ്രതിയെ കണ്ടെത്താന്‍ ബംഗളൂരു പൊലീസ് കമ്മീഷണര്‍ ദയാനന്ദയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News