ട്രെയിനിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ ആൾ പിടിയിൽ

ചെന്നൈ – മാംഗ്ലൂർ എക്സ്പ്രസിൽ മെഡിക്കൽ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ ആൾ പിടിയിൽ. തൃശൂർ കാഞ്ഞാണി സ്വദേശി കെവി സനീഷ് (45) ആണ് പിടിയിലായത്. കോട്ടച്ചേരിയിൽ ഒരു തട്ടുകടയിൽ നിന്ന് ഭക്ഷണം കഴിക്കുന്നതിനിടെ ആളുകൾ പ്രതിയെ തിരിച്ചറിയുകയായിരുന്നു. വിദ്യാര്‍ത്ഥി നല്‍കിയ പരാതിയില്‍ കാസര്‍ഗോഡ് റെയില്‍വേ പൊലീസ് കേസെടുത്തു. തുടർന്ന് പെണ്‍കുട്ടി മൊബൈലില്‍ പകര്‍ത്തിയ അക്രമിയുടെ ഫോട്ടോ പൊലീസ് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സംഭവം അരങ്ങേറിയത്. മെഡിക്കല്‍ വിദ്യാര്‍ത്ഥി കണ്ണൂരില്‍ നിന്ന് ട്രെയിന്‍ കയറിയതു മുതല്‍ സനീഷ്  ശല്യം ചെയ്യുകയായിരുന്നു.തുടര്‍ന്ന് പെണ്‍കുട്ടി സ്ഥലം മാറിയിരുന്നു. ഇതിന് ശേഷം ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിക്ക് നേരെ ഇയാള്‍ വീണ്ടും ലൈംഗികാതിക്രമം നടത്തുകയായിരുന്നു. പെണ്‍കുട്ടി ഞെട്ടിയുണര്‍ന്ന് ബഹളം വെച്ച് പൊലീസിനെ വിളിക്കുമെന്ന് പറഞ്ഞതോടെ ഇയാള്‍ നീലേശ്വരം റെയില്‍വേ സ്റ്റേഷനിലിറങ്ങി രക്ഷപ്പെടുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News