ദില്ലി മെട്രോയിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം, 26കാരൻ അറസ്റ്റിൽ

ദില്ലി മെട്രോ സ്റ്റേഷനിലെ ലിഫ്റ്റിനുള്ളിൽ യുവതിയെ സ്വകാര്യ ഭാഗങ്ങൾ കാണിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിൽ 26-കാരൻ അറസ്റ്റിൽ. സ്വകാര്യ ആശുപത്രിയിലെ ഹൗസ് കീപ്പിങ് സ്റ്റാഫായി ജോലി ചെയ്യുന്ന രാജേഷ് കുമാറിനെയാണ് ദില്ലി പൊലീസ് അറസ്റ്റ് ചെയ്തത്. തെക്കൻ ദില്ലിയിലെ ജസോല മെട്രോ സ്‌റ്റേഷനിൽ ഈ മാസം നാലിനായിരുന്നു സംഭവം.

ലിഫ്റ്റിനുള്ളിൽവച്ച് രാജേഷ് കുമാർ തന്റെ സ്വകാര്യഭാഗങ്ങൾ പ്രദർശിപ്പിക്കുകയും യുവതിയെ കടന്നുപിടിക്കുകയുമായിരുന്നു. യുവതി എതിർത്തതോടെ ഇയാൾ മെട്രോ ട്രെയിനിൽ കയറാതെ പുറത്തേയ്ക്ക് ഓടി രക്ഷപ്പെട്ടു. സുരക്ഷാ ക്യാമറ ദൃശ്യങ്ങളുടെയും പ്രാദേശിക ഇന്റലിജൻസിന്റെയും സഹായത്തോടെയാണ് രാജേഷിനെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News