കെഎസ്ആര്‍ടിസി ബസിലെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിയായ യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. കോഴിക്കോട് സ്വദേശിയായ സവാദാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഇയാള്‍ക്കെതിരെ നെടുമ്പാശേരി പൊലീസ് കേസെടുത്തിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസം അങ്കമാലിയില്‍ വെച്ചാണ് ചലച്ചിത്രതാരവും മോഡലുമായ യുവതിക്ക് ദുരനുഭവമുണ്ടായത്. യുവതി തന്നെയാണ് തനിക്കുണ്ടായ ദുരനുഭവം സോഷ്യല്‍ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. തൃശൂരില്‍ നിന്ന് എറണാകുളത്തേക്ക് ഷൂട്ടിംഗിനായി പുറപ്പെട്ടപ്പോഴാണ് തനിക്ക് സഹയാത്രികനില്‍ നിന്ന് മോശമായ അനുഭവം ഉണ്ടായതെന്ന് യുവതി പറഞ്ഞു. അങ്കമാലിയില്‍ നിന്ന് കയറിയ യുവാവ് തന്റെ സമീപത്തായി ഇരുന്നു. തൊട്ടരുകില്‍ മറ്റൊരു യാത്രക്കാരിയും ഉണ്ടായിരുന്നു. ബസില്‍ കയറിയത് മുതല്‍ ഇയാള്‍ ഒരു കൈകൊണ്ട് ശരീരത്ത് ഉരസാന്‍ തുടങ്ങി. തുടര്‍ന്ന് നഗ്നതാപ്രദര്‍ശനം നടത്തിയെന്നും യുവതി പറഞ്ഞു. ഇത് യുവാവറിയാതെ വീഡിയോയില്‍ പകര്‍ത്തിയെന്നും ചോദ്യം ചെയ്‌തെന്നും യുവതി പറയുന്നു.

പ്രതികരണത്തില്‍ പകച്ച യുവാവ് താനൊന്നും ചെയ്തില്ലെന്ന് പറഞ്ഞ് സീറ്റില്‍ നിന്ന് എഴുന്നേറ്റു. ഇതിനിടെ കണ്ടക്ടര്‍ വിഷയത്തില്‍ ഇടപെടുതയും യുവതിക്ക് പിന്തുണ നല്‍കുകയും ചെയ്തു. ഇതിനിടെ ബസ് നിര്‍ത്തിയതോടെ യുവാവ് ചാടി പുറത്തിറങ്ങി, കൂടെ ഇറങ്ങി കണ്ടക്ടര്‍ ഇയാളെ പിടിച്ചുവെച്ചു. ബലംപിടുത്തത്തിലൂടെ കണ്ടക്ടറെ തള്ളിമാറ്റി യുവാവ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. ഇതോടെ പിന്നാലെ കൂടിയ കണ്ടക്ടറും യാത്രക്കാരും ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News