കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്നതാപ്രദര്‍ശനം; പ്രതി അറസ്റ്റില്‍

കാഞ്ഞങ്ങാട്ട് യുവതിക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം. പഴ കച്ചവടക്കാരനായ പൂടങ്കല്ല് കൊല്ലറങ്കോട് സ്വദേശി അര്‍ഷാദ്(34)നെ പൊലീസ് അറസ്റ്റ് ചെയ്തു.

യുവതി നടന്ന് പോകുമ്പോള്‍ ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. ഗുഡ്‌സ് ഓട്ടോയില്‍ കാഞ്ഞങ്ങാട് നഗരത്തില്‍ പഴക്കച്ചവടം നടത്തുന്നയാളാണ് പ്രതി അര്‍ഷാദ്.

സ്‌കൂള്‍ വിട്ട് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയതിന് അര്‍ഷാദ് നേരത്തേയും പിടിയിലായിരുന്നു. അന്ന് പോക്‌സോ കേസ് ചുമത്തിയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News