നേഴ്സിന്റെ മൊബൈൽ ഫോൺ അടിച്ചുമാറ്റി കൂട്ടിരിപ്പുകാരൻ, ഒടുവിൽ സിസിടിവി പൊക്കി

സ്വകാര്യ ആശുപത്രിയിലെ നേഴ്സിന്റെ മൊബൈൽ മോഷ്ടിച്ച സംഭവത്തിൽ രോഗിയുടെ കൂട്ടിരിപ്പുകാരൻ അറസ്റ്റിൽ. പത്തിരിപ്പാല നഗരിപ്പുറം സ്വദേശിയായ 55കാരൻ ദേവദാസിനെയാണ് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.

ALSO READ: റേ​ഷ​ൻ ക​ട​ക​ൾ വ​ഴി മ​ണ്ണെ​ണ്ണ  നല്‍കുന്നത് പൂർണമായി നിർത്തലാക്കാന്‍ കേന്ദ്രം

പാലക്കാട് കണ്ണിയംപുരത്തെ സ്വകാര്യ ആശുപത്രിയിൽ ജോലിചെയ്യുന്ന നേഴ്സിന്റെ മൊബൈൽ ആണ് മോഷണം പോയത്. ജൂലൈ 13ന് ആയിരുന്നു സംഭവം. ആശുപത്രിയിൽ അഡ്മിറ്റായിരുന്ന രോഗിയുടെ കൂട്ടിരിപ്പുകാരനായി വന്നതായിരുന്നു ദേവദാസ്. വാർഡിലെ നഴ്സിംഗ് സ്റ്റേഷന് അടുത്തായി ഡ്യൂട്ടിയിലുണ്ടായിരുന്ന നേഴ്സ് ഇവിടെ ഫോൺ ചാർജിങ്ങിന് വെച്ചിരുന്നു. ഈ സമയത്താണ് കൂട്ടിരിപ്പുകാരനായ ദേവദാസ് മൊബൈൽ ഫോൺ ആരും കാണാതെ മോഷ്ടിച്ചത്. പതിനായിരം രൂപ വില വരുന്ന മൊബൈൽ ഫോൺ ആണ് മോഷ്ടിക്കപ്പെട്ടത്.

ALSO READ: ഇപ്രാവശ്യം ‘നല്ലവർ’ അല്ല, ‘കെട്ടവർ’; ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന വില്ലനായി കമൽഹാസൻ !

ഫോണ്‍ മോഷണം പോയത് അറിഞ്ഞ ഉടൻ തന്നെ നേഴ്സ് ഒറ്റപ്പാലം പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്. രോഗിയുടെ കൂട്ടിരിപ്പുകാരനാണ് മൊബൈൽ മോഷ്ടിച്ചതെന്ന് മനസ്സിലായിയതോടെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഒറ്റപ്പാലം എസ് ഐ പ്രവീൺ, എ എസ് ഐ ജയകുമാർ, എ എസ് ഐ രാജ നാരായണൻ, സിപിഓ ഹർഷാദ്, ശിവശങ്കരൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News