സ്വന്തം വിവാഹ ചെലവിന് പണമില്ല; യുവതിയുടെ മാല പൊട്ടിച്ച് യുവാവ്; മോഷ്ടിച്ചത് പക്ഷേ ‘മുക്കുപണ്ടം’

സ്വന്തം വിവാഹത്തിനുള്ള ചെലവിനായി യുവതിയുടെ മാലപൊട്ടിച്ച് യുവാവ്. മലപ്പുറം ചമ്രവട്ടത്താണ് സംഭവം നടന്നത്. എന്നാല്‍ സ്വര്‍ണമെന്ന് കരുതി യുവാവ് പൊട്ടിച്ച മാല മുക്കുപണ്ടമായിരുന്നു. യുവാവിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ എല്‍പ്പിച്ചു.

ഇന്നലെ ഉച്ചയ്ക്കാണ് സംഭവം നടന്നത്. മംഗലം കാവഞ്ചേരി സ്വദേശിയായ യുവാവാണ് മോഷണം നടത്തിയത്. ബൈക്ക് ബസ് സ്റ്റോപ്പില്‍ വച്ച ശേഷം അവിടെ ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ച് ഇയാള്‍ ഓടുകയായിരുന്നു. യുവതി ബഹളം വച്ചതോടെ നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചു.

യുവതിയുടെ മൊഴിയെടുത്തപ്പോഴാണ് മാല മുക്കുപണ്ടമാണെന്ന് വ്യക്തമായത്. യുവാവിനെ ചോദ്യം ചെയ്തപ്പോള്‍ വിവാഹം ശരിയാക്കുന്നതിനുള്ള ചെലവിനായാണ് മാല പൊട്ടിച്ചതെന്നാണ് പറഞ്ഞത്. യുവാവിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News