ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം; തൃശൂർ സ്വദേശി പിടിയിൽ

ഇന്ത്യയില്‍ നിന്നും ആളുകളെ വിദേശത്തേക്ക് കടത്തി അവയവക്കച്ചവടം നടത്തിയിരുന്ന ഏജന്റ് പിടിയില്‍. തൃശൂര്‍ വലപ്പാട് സ്വദേശി സബിത്ത് നാസറാണ് കൊച്ചിയില്‍ പിടിയിലായത്. വിദേശത്ത് നിന്നും മടങ്ങി വരുന്ന വഴി വിമാനത്താവളത്തില്‍ വെച്ച് നെടുമ്പാശ്ശേരി പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കൊച്ചി വിമാനത്താവളത്തിൽ നിന്നും തൃശ്ശൂർ സ്വദേശി സബിത്ത് നാസറിനെ അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ ഫോണില്‍ നിന്നും അവയവക്കച്ചവടത്തിന്റെ വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായാണ് റിപ്പോര്‍ട്ട്.

Also Read: അടച്ചിട്ട ദുബൈയിലെ മൂന്ന് മെട്രോ സ്റ്റേഷനുകളിലെ സര്‍വീസുകൾ ഇന്ന് മുതല്‍ പ്രവർത്തനമാരംഭിച്ചു

ഇറാനിലെ ആശുപത്രിയിലാണ് അവയവ ശസ്ത്രക്രിയ നടത്തിയിരുന്നതെന്നാണ് കണ്ടെത്തല്‍. ആദ്യം കുവൈറ്റിലെത്തിക്കുകയും അവിടെ നിന്നും ഇറാനിലെത്തിച്ച് അവിടെ ആശുപത്രിയില്‍ ശസ്ത്രക്രിയ നടത്തി വരികയായിരുന്നു എന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. നിർധനരായ വ്യക്തികളെ കണ്ടെത്തി അവർക്ക് പണം നൽകി, വിദേശത്ത് കൊണ്ടി പോയി അവയവ കച്ചവടം നടത്തുന്നതാണ് ഇയാളുടെ രീതി. നെടുമ്പാശ്ശേരിയിൽ നിന്നും കുവൈറ്റിലേക്കും അവിടെനിന്ന് ഇറാനിലേക്കാണ് ആളുകളെ കൊണ്ടുപോയിരുന്നത്. അടിക്കടി നടത്തിയ വിദേശ യാത്രയെ തുടർന്ന് ഏറെക്കാലം സബിത്ത് ഐബിയുടെ നിരീക്ഷണത്തിൽ ആയിരുന്നു.

Also Read: കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം; മൂന്ന് പ്രതികൾ പിടിയിൽ

കേസ് അന്വേഷണം പ്രാരംഭഘട്ടത്തിൽ ആണെന്നും ഇപ്പോൾ കൂടുതൽ കാര്യം വെളിപ്പെടുത്താൻ ആകില്ലെന്ന് എറണാകുളം റൂറൽ എസ് പി വൈഭവ് സക്സേന പറഞ്ഞു. ഐപിസി സെക്ഷൻ 370, അവയവ കടത്ത് നിരോധന നിയമം സെക്ഷൻ 19 പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. അന്താരാഷ്ട്ര കച്ചവട റാക്കറ്റിന്റെ ഒരു ഏജന്റാണ് പിടിയിലായ സബിത്ത് എന്നും പൊലീസ് പറഞ്ഞു. വരുംദിവസങ്ങളിൽ ഇയാൾ ആരൊക്കെയായി പണമിടപാട് നടത്തി എന്നതടക്കമുള്ള കാര്യങ്ങളിലേക്ക് അന്വേഷണം നീളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News