കാസർകോഡ് കഞ്ചാവ് ചെടി വളർത്തിയ യുവാവ് അറസ്റ്റിൽ

കാസർകോഡ് കഞ്ചാവ് ചെടി വളർത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. ബദിയഡുക്കയിലെ ഉമർ ഫാറൂഖിനെയാണ് എക്സൈസ് പിടികൂടിയത്. ബദിയഡുക്കയിലെ ക്വാർടേഴ്സിലാണ് ഉമർ ഫാറൂഖ് താമസിക്കുന്നത്. താമസ സ്ഥലത്ത് ഷീറ്റ് കൊണ്ട് മറച്ച് രഹസ്യമായാണ് കഞ്ചാവ് ചെടി വളർത്തിയിരുന്നത്. രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു എക്സൈസിൻ്റെ പരിശോധന. ആറ് മാസത്തോളം വളർച്ചയെത്തിയ 143 സെന്റി മീറ്റർ ഉയരത്തിലുള്ള കഞ്ചാവ് ചെടിയാണ് കണ്ടെത്തിയാണ്.

Also Read: ‘എന്തെങ്കിലും പറ്റിപ്പോയാൽ ഈ സുന്ദരമായ ലോകം തന്നെ കൈവിടേണ്ടിവരും, അത്രയ്ക്കും പ്രശ്നങ്ങളിലൂടെയാണ് കടന്നുപോകുന്നത്’: സുഭീഷ് സുധി

കൃഷിയോടുള്ള താത്പര്യം കൊണ്ടാണ് കഞ്ചാവ് ചെടി വളർത്തിയതെന്നാണ് യുവാവ് മൊഴി നൽകിയത്. യുവാവിനെതിരെ എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കാസർകോട് എക്സൈസ് ഇൻസ്‌പെക്ടർ ഇ ടി ഷിജുവും സംഘവുമാണ് നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്.

Also Read: ബിജെപിയിലേക്കുള്ള കാലുമാറ്റം; കൊല്ലത്ത് പത്മജ വേണുഗോപാലിന്റെ കോലം കത്തിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News