പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം; യുവാവിനെതിരെ കേസെടുത്ത് വനം വകുപ്പ്

പെരുമ്പാമ്പിനെ കഴുത്തിലിട്ട് ബാറിന് മുന്നിൽ അഭ്യാസം നടത്തിയ 44 കാരനെ പൊലീസ് പിടികൂടി വനംവകുപ്പിന് കൈമാറി. പത്തനംതിട്ട പറക്കോട് സ്വദേശി ദീപുവിനെയാണ് പിടികൂടിയത്. ഇയാൾ മദ്യലഹരിയിൽ ആയിരുന്നു എന്ന് അടൂർ പൊലീസ് അറിയിച്ചു. പറക്കോട് ഉള്ള ബാറിനു മുന്നിൽ ഇന്നലെ വൈകിട്ട് ആറ് മണിയോടെ ആയിരുന്നു സംഭവം.

Also Read: കേരളത്തിന്റെ ശോഭനമായ ഭാവിക്കും സമഗ്ര പുരോഗതിയ്ക്കുമായി പ്രയത്നിക്കാം, സർക്കാരിനും ജനങ്ങൾക്കും ഒറ്റക്കെട്ടായി നിൽക്കാം: മുഖ്യമന്ത്രി

യുവാവിന് എതിരെ വനംവകുപ്പ് കേസ് എടുത്തു. വന്യജീവിസംരക്ഷണ നിയമപ്രകാരമാണ് കേസ്. പെരുമ്പാമ്പിനെ അശാസ്ത്രീയമായി പിടികൂടി ഉപദ്രവം ഏൽപ്പിച്ചു. വീരപരിവേഷം കിട്ടാൻ പൊതുജനമധ്യത്തിൽ പ്രദർശിപ്പിക്കുകയായിരുന്നു. പ്രതി ദീപുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Also Read: ഇഡി അപ്പീലിൽ ഇടപെടുന്നില്ലെന്ന് ഹൈക്കോടതി; മസാല ബോണ്ട് കേസിൽ ഇഡിക്ക് തിരിച്ചടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News