16കാരി പ്രസവിച്ച സംഭവത്തില്‍ 21കാരന്‍ അറസ്റ്റില്‍

പതിനാറുകാരി പ്രസവിച്ച സംഭവത്തില്‍ ഇരുപത്തിയൊന്നുകാരന്‍ അറസ്റ്റില്‍. അഞ്ചാലുംമൂട് പൊലീസ് ആണ് യുവാവിനെ പിടികൂടിയത്. പെരിനാട് കുഴിയം തെക്ക് അഖില്‍ഭവനില്‍ പ്രഗില്‍ (21) ആണ് പിടിയിലായത്.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ പെണ്‍കുട്ടി വീട്ടിലാണ് പ്രസവിച്ചത്. സ്ഥലത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിലെ ഡോക്ടര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് കേസെടുത്തത്.

അഞ്ചാലുംമൂട് പൊലീസ് കേസെടുത്ത് പെണ്‍കുട്ടിയുടെ മൊഴിരേഖപ്പെടുത്തി പ്രതിയെ പിടികൂടുകയായിരുന്നു. അഞ്ചാലുംമൂട് സ്റ്റേഷന്‍ എസ്.എച്ച്.ഒ. ധര്‍മജിത്ത്, എസ്.ഐ.മാരായ ജയശങ്കര്‍, റഹിം, പ്രദീപ്, എ.എസ്.ഐ. രാജേഷ് എന്നിവടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News