ട്രെയിന്‍ യാത്രികരെ ലക്ഷ്യമിട്ട് കൊലപാതകങ്ങള്‍; സ്ത്രീകളടക്കം അഞ്ച് പേരെ കൊന്നയാള്‍ ഗുജറാത്തില്‍ പിടിയില്‍

ഗുജറാത്തില്‍ 19കാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പിടികൂടിയ പൊലീസിന് മുന്നില്‍ തെളിഞ്ഞത് മറ്റ് നാലോളം കൊലപാതകങ്ങള്‍. ഒരു മാസത്തിനുള്ളില്‍ പല സ്ഥലങ്ങളിലും വച്ച് ട്രെയിനിലാണ് ഇയാള്‍ കൊലപാതകങ്ങള്‍ നടത്തിയത്.

ഗുജറാത്തിലുടനീളമുള്ള പല ജില്ലകളിലെയും ഏകദേശം രണ്ടായിരത്തോളം സിസിടിവി ക്യാമറകള്‍ പരിശോധിച്ചതിന് ശേഷം നവംബര്‍ 24നാണ് വാപ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്നും പ്രതിയെ പൊലീസ് പിടികൂടിയത്. ഹരിയാനയിലെ റോഹത്തക് സ്വദേശിയായ രാഹുല്‍ കരംവീര്‍ ജാട്ടാണ് പ്രതി.

ALSO READ: ഹൈക്കോടതി നിർദ്ദേശം പാലിക്കും; തൃപ്പൂണിത്തറ പൂർണ്ണത്രയീശ ക്ഷേത്രത്തിൽ ഇന്ന് 15 ആനകളെ എഴുന്നള്ളിക്കും

ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് വേണ്ടിയുള്ള കോച്ച് കേന്ദ്രീകരിച്ചാണ് ഇയാളുടെ നീക്കം. ഒറ്റയ്ക്ക് നില്‍ക്കുന്ന യാത്രക്കാര്‍ ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടാല്‍ അവരുടെ പക്കലുള്ള സാധനങ്ങള്‍ കവരുകയും സ്ത്രീകളാണെങ്കില്‍ പീഡിപ്പിച്ച് കൊല്ലുകയുമാണ് ഇയാളുടെ രീതി. അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഇയാള്‍ പൊലീസിനോട് എല്ലാ കാര്യങ്ങളും തുറന്നു സമ്മതിക്കുകയായിരുന്നു.

ഇയാളെ പിടികൂടാന്‍ വലിയ ബുദ്ധിമുട്ടായിരുന്നെന്നും ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്നതിനാല്‍ കണ്ടെത്താന്‍ ഏറെപ്രയാസപ്പെട്ടെന്നും പൊലീസ് പറയുന്നു. റെയില്‍വേ പ്ലാറ്റ്‌ഫോമിലും ട്രെയിനുകളിലുമാണ് ഇയാള്‍ കിടന്നുറങ്ങിയിരുന്നത്.

ശനിയാഴ്ച രാത്രി പ്രാദേശിക പൊലീസും റെയില്‍വേ പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. സദാ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഇയാള്‍ കര്‍ണാടക, പശ്ചിമബംഗാള്‍, തെലങ്കാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലാണ് കൊലപാതകം നടത്തിയത്.

ALSO READ:മുണ്ടക്കൈ–ചൂരൽമല ദുരന്ത ബാധിതർ; ഗുണഭോക്താക്കളുടെ പ്രാഥമിക പട്ടികയിൽ 37 കുടുംബങ്ങളെ കൂടി ഉൾക്കൊള്ളിക്കാൻ തീരുമാനം

നവംബര്‍ 14ന് ഉദ്വാഡ പൊലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം പൊലീസിന് കിട്ടുന്നത്. ഫോറന്‍സിക്ക് പരിശോധനയില്‍ അവര്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് വ്യക്തമായി. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് നിന്നും ലഭിച്ച അതേ വസ്ത്രം ധരിച്ച ഇയാള്‍ റെയില്‍വേ സ്റ്റേഷനില്‍ നില്‍ക്കുന്നതും കൊലപാതകത്തിന് ശേഷം ഇയാള്‍ ഭക്ഷണം കഴിക്കുന്നതടക്കം സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പൊലീസിന് വ്യക്തമായി.

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോയ 19കാരിയാണ് കൊല്ലപ്പെട്ടതെന്ന് പിന്നീട് വ്യക്തമായി. ഇയാള്‍ ജോലിചെയ്ത ഹോട്ടലില്‍ നിന്നും ശമ്പളം വാങ്ങാന്‍ എത്തിയപ്പോഴാണ് കൊലപാതകം നടത്തിയത്. ഈ കൊലപാതകത്തിന് മുമ്പും ശേഷവുമാണ് ഇയാള്‍ മറ്റ് കൊലപാതകങ്ങള്‍ ചെയ്തത്. മുമ്പ് ഒരു മോഷണക്കേസില്‍ ജോദ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഇയാള്‍ തടവ് ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാളുടെ പിതാവ് മരണപ്പെട്ടുപോയതിന് പിന്നാലെ കുടുംബം ഇയാളെ കൈയ്യൊഴിഞ്ഞു. രാജസ്ഥാനിലും ഹരിയാനയിലും യുപിയിലുമടക്കം മോഷണം നടത്തിയാണ് പിന്നീട് ഇയാള്‍ ജീവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News