സ്ത്രീകള്‍ കുളിക്കുന്നത് ഫോണില്‍ പകര്‍ത്തി 12കാരന്‍, ചോദ്യംചെയ്യലില്‍ പുറത്തുവന്നത് പ്രകൃതി വിരുദ്ധ പീഡനം

സ്ത്രീകള്‍ കുളിക്കുന്നത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ കൗമാരക്കാരനെ പിടികൂടി. കാസര്‍ഗോഡാണ് സംഭവം. കഴിഞ്ഞ ദിവസമാണ് സ്ത്രീകള്‍ കുളിക്കുന്നത് ഒളിഞ്ഞിരുന്ന് മൊബൈല്‍ ഫോണില്‍ പകര്‍ത്തുന്നതിനിടെയാണ് കാസര്‍ഗോഡ് രാജപുരത്ത് പന്ത്രണ്ട് വയസുകാരന്‍ പിടിയിലായത്.

Also Read : ബൈക്കിന്റെ പൂജ നടത്തുന്നതിനായി ഗംഗാനദിയിലേക്ക് പോയ 14കാരനെ മുതല കടിച്ചുകൊന്നു; മുതലയെ അടിച്ചുകൊന്ന് ബന്ധുക്കള്‍; വീഡിയോ

അതേസമയം പന്ത്രണ്ടുകാരനെ ചോദ്യം ചെയ്തപ്പോള്‍ തെളിഞ്ഞത് പ്രകൃതി വിരുദ്ധ പീഡനം. കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയതിന് കാസര്‍കോട് രാജപുരം സ്വദേശിയും വ്യാപാരിയുമായ രമേശന്‍ അറസ്റ്റിലായി. അറസ്റ്റിലായ 45 കാരനായ രമേശനെതിരെ പോക്സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയിട്ടുണ്ട്.

കുട്ടിയെ ചോദ്യം ചെയ്തപ്പോഴാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തുന്നത് രമേശന് വേണ്ടിയാണെന്ന് വെളിപ്പെടുത്തുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ രമേശന്‍ തന്നെ പീഡീപ്പിക്കാറുണ്ടെന്നും രമേശന്‍ പറഞ്ഞിട്ട് ഇത്തരത്തില്‍ നിരവധി വീഡിയോ പകര്‍ത്തിയിട്ടുണ്ടെന്നും കുട്ടി പറഞ്ഞു.

Also Read : പൊലീസ് കാർ മോഷ്ടിച്ച് കടക്കാൻ ശ്രമിച്ചു; യുവാവിനെ തമിഴ്നാട്ടിൽ നിന്ന് പൊക്കി പൊലീസ്

മറ്റ് കുട്ടികളെയും ഇയാള്‍ ഇത്തരത്തില്‍ പീഡിപ്പിച്ചിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ആഹാര സാധനങ്ങള്‍ വാങ്ങിക്കൊടുത്തും മറ്റ് പ്രലോഭനങ്ങള്‍ നല്‍കിയുമായിരുന്നു പീഡനം. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News