തുമ്പ നെഹ്റു ജംഗ്ഷനിലെ ബോംബെറ്; ഒരാൾ പിടിയിൽ; തെരച്ചിലിനിടെ നാല് നാടൻ ബോംബുകൾ കണ്ടെടുത്തു

തുമ്പ നെഹ്റു ജംഗ്ഷനിലെ ബോംബെറ് ഒരാൾ പിടിയിൽ. കഴക്കൂട്ടം സ്വദേശി ഷെബിനാണ് പിടിയിലായത് .പിടിയിലായ ഷെബിൻ നിരവധി കേസുകളിൽ പ്രതിയാണ്.അക്രമികൾ ബോംബേറിനെത്തിയ ഒരു സ്കൂട്ടർ കണ്ടെടുത്തു.

ALSO READ: ‘കൈരളിയില്‍ പല അവാര്‍ഡുകളുണ്ട്, അതിലെല്ലാം മാനുഷിക മൂല്യം വേണമെന്ന നിര്‍ബന്ധമുണ്ടായിരുന്നു’ : ചെയര്‍മാന്‍ മമ്മൂട്ടി

പ്രതികൾക്കായുള്ള തെരച്ചിലിനിടെ 4 നാടൻ ബോംബുകൾ കണ്ടെടുത്തു.തുമ്പ കിൻഫ്രയ്ക്ക് സമീപമുള്ള ആളില്ലാത്ത വീട്ടിൽ നിന്നാണ് 4 നാടൻ ബോംബുകളും ഒരു വെട്ടുകത്തിയും കണ്ടെടുത്തത്.കഴക്കൂട്ടം പോലീസിൻ്റെ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.

ALSO READ:ഭിന്നശേഷി യുവാവിന് മർദ്ദനം: കേസെടുത്തു; തുടർനടപടി ഉണ്ടാവും: മന്ത്രി ആർ ബിന്ദു

സംഭവത്തിൽ രണ്ടുപേർക്ക് പരിക്കേറ്റിരുന്നു.അഖിൽ, വിവേക് എന്നിവർക്കാണ് പരിക്കേറ്റത്.ഗുണ്ടാ സംഘത്തിന്റെ കുടിപ്പകയെ തുടർന്നാണ് ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത് ഷമീർ എന്ന ആളുടെ വീടിന് നേരെയായിരുന്നു ആക്രമണം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here