കോട്ടയത്ത് യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ

കോട്ടയം വാടുവാതൂരിൽ യുവാവിനെ വെട്ടി കൊലപ്പെടുത്തിയ പ്രതി അറസ്റ്റിൽ. കോടതിയിൽ കീഴടങ്ങിയ പ്രതി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശി അജീഷിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി. മണർകാട് പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 25 ന് വൈകീട്ടാണ് കുമരകം ചെങ്ങളം സ്വദേശി രഞ്ജിത്തിനെ പ്രതി വെട്ടികൊലപ്പെടുത്തിയത്. രഞ്ജിത്തിൻ്റെ സുഹൃത്ത് റിജോയ്ക്കും വെട്ടേറ്റിരുന്നു. ഭാര്യയുമായി സൗഹൃദമുണ്ടെന്ന് സംശയിച്ചായിരുന്നു പ്രതിയുടെ ആക്രമണം. പ്രതിയ്ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

Also Read: എംഡിഎംഎയുമായി ലഹരി കടത്തുകാരനെ പിടികൂടിയ സംഭവം; മണിക്കൂറുകൾക്കുള്ളിൽ കൂട്ടുപ്രതിയേയും പിടികൂടി വയനാട് പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News