പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വേട്ട; മുഖ്യകണ്ണി അറസ്റ്റിൽ

ganja seized

പന്തളത്തും പരിസരപ്രദേശങ്ങളിലും വൻതോതിൽ കഞ്ചാവ് വേട്ട. വിറ്റഴിച്ചിരുന്ന ലഹരി മാഫിയയുടെ മുഖ്യ കണ്ണി അറസ്റ്റിലായി.വെസ്റ്റ് ബംഗാൾ ജൽപൈഗുരി സ്വദേശിയായ നഹേന്ദ്ര മൊഹന്തിന്റെ മകൻ കാശിനാഥ് മൊഹന്ത് (56) ആണ് മൂന്നര കിലോ കഞ്ചാവുമായി കടക്കാട് തെക്ക് ഭാഗത്തെ ലേബർ ക്യാമ്പിന് സമീപത്തുനിന്നും പന്തളം പൊലീസിന്റെ പിടിയിലായത്.

ലഹരി മാഫിയക്കെതിരെ ജില്ലയിൽ അതിശക്തമായ പോരാട്ടം തന്നെ പൊലീസിൻറെ നേതൃത്വത്തിൽ നടത്തിവരികയാണ്. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന ക്യാമ്പുകളും, സ്കൂൾ പരിസരങ്ങളടക്കമുള്ള മേഖലകൾ കേന്ദ്രീകരിച്ചും പൊലീസിന്റെ നിരീക്ഷണവും പ്രവർത്തനങ്ങളും ശക്തമാക്കിയിരിക്കുകയാണ്.

ALSO READ: കോഴിക്കോട് ചത്ത കോഴികളെ വിൽക്കാൻ ശ്രമം; 33 കിലോ പിടിച്ചെടുത്തു

ജില്ലയിലെ തന്നെ പ്രധാനപ്പെട്ട ലഹരി ഇടപാട് സംഘത്തിൻറെ കണ്ണിയാണ് ഇയാൾ.രണ്ടുമാസം കൂടുമ്പോൾ നാട്ടിലേക്ക് പോയി മറ്റ് സംസ്ഥാനങ്ങളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് അന്യസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ കേന്ദ്രീകരിച്ചും സ്കൂൾ വിദ്യാർത്ഥികൾ അടക്കമുള്ളവർക്കും വൻവിലക്ക് കഞ്ചാവ് വിൽക്കുകയായിരുന്നു ഇയാൾ . മറ്റൊരു പണിക്കും പോകാതെ ലഹരി വില്പന നടത്തിവരുകയായിരുന്ന, ലഹരി സംഘങ്ങൾക്കും ഇടപാടുകാർക്കുമിടയിൽ ബാബ എന്നറിയപ്പെടുന്ന ഇയാൾ കഴിഞ്ഞ കുറെ നാളുകളായി പോലീസിൻറെ നിരീക്ഷണത്തിലായിരുന്നു.

സംഘത്തിലെ മറ്റ് കൂട്ടാളികളെയും, ഇവർക്ക് സഹായികളായ പ്രദേശവാസികളെ കുറിച്ചുമുളള വിവരങ്ങൾ പൊലീസിന് ലഭ്യമായിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിർദ്ദേശപ്രകാരം അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്റെ മേൽനോട്ടത്തിൽ പന്തളം എസ് എച്ച് ഓ ടി ഡി പ്രജീഷിൻ്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ അനീഷ് എബ്രഹാം, മനോജ് കുമാർ എഎസ് ഐ ഷൈൻ ബി, പൊലീസുദ്യോഗസ്ഥരായ എസ് അൻവർഷ , ആർ എ രഞ്ജിത്ത്, സുരേഷ് എന്നിവർ ചേർന്നാണ് സാഹസിക നീക്കത്തിലൂടെ പ്രതിയെ അറസ്റ്റ് ചെയ്തത്. അടൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News