കാലിന് പരിക്കേറ്റ മയിലിനെ എറിഞ്ഞ് വീഴ്ത്തി, കൊന്ന് കറിവെച്ചു; കിട്ടയത് എട്ടിന്റെ പണി

കണ്ണൂരില്‍ മയിലിനെ കൊന്ന് കറിവെച്ചയാള്‍ അറസ്റ്റില്‍. ഞായറാഴ്ച ഉച്ചയ്ക്കാണ് കാലിന് പരിക്കേറ്റ് വീടിനു മുന്നില്‍ എത്തിയ മയിലിനെ എറിഞ്ഞ് വീഴ്ത്തി പിടികൂടിയത്. സംഭവത്തില്‍ തളിപ്പറമ്പ് സ്വദേശിയായ തോമസാണ് അറസ്റ്റിലായത്.

കാലിന് പരിക്കുള്ളതിനാല്‍ നടക്കാന്‍ പ്രയാസപ്പെടുകയായിരുന്ന മയിലിന് നേരെ
തോമസ് മരക്കൊമ്പ് എറിയുകയായിരുന്നു. ഏറ് കൊണ്ട മയില്‍ ചത്തു. തുടര്‍ന്ന് ചത്ത മയിലിനെ കറിവയ്ക്കുകയായിരുന്നു. തോമസിന്റെ വീട്ടില്‍ നിന്ന് മയില്‍ മാംസവും പിടിച്ചെടുത്തു.

Also Read : കാലിലെ നീര് ഉളുക്ക് ആണെന്ന് കരുതി; പാമ്പ് കടിയേറ്റ ആറാം ക്ലാസ് വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തളിപ്പറമ്പ് റെയ്ഞ്ച് ഓഫീസര്‍ പി രതീശന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനംവകുപ്പ് തോമസിന്റെ വീട്ടിലെത്തിയത്.

ദേശീയ പക്ഷിയായ മയിലിനെ കൊല്ലുന്നത് മൂന്ന് മുതല്‍ ഏഴ് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ശിക്ഷയാണെന്ന് വനംവകുപ്പ് അറിയിച്ചു. മയിലിറച്ചി വൃത്തിയാക്കിയെടുത്ത് അവശിഷ്ടങ്ങള്‍ സമീപത്തെ ഉപയോഗശൂന്യമായ കിണറ്റില്‍ തള്ളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News