ഉറങ്ങിക്കിടന്ന യുവതിക്ക് മുന്നിലിരുന്ന്‌ സ്വയംഭോഗം ചെയ്തു; 42 കാരൻ പിടിയിൽ

ട്രെയിനിൽ ഉറങ്ങിക്കിടന്ന യുവതിക്ക് മുന്നിലിരുന്ന് സ്വയംഭോഗം ചെയ്ത 42 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിൻ കർണാടകയിലെ ഗോകർണ സ്‌റ്റേഷനിൽ എത്തിയപ്പോഴാണ് സംഭവം. കേരളത്തിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം ഗോവയിലേക്ക് പോകുകയായിരുന്ന യുവതിക്ക് മുന്നിലിരുന്നാണ് 42 കാരൻ നഗ്നതാപ്രദർശനം നടത്തുകയും സ്വയംഭോഗം ചെയ്യുകയും ചെയ്തത്.

Also Read: സുകുമാരക്കുറുപ്പ് മോഡല്‍ കൊലപാതകം പ്ലാന്‍ ചെയ്തു, ഒടുവില്‍ പാളി; ഒരു കോടിയുടെ ഇന്‍ഷുറന്‍സ് തട്ടാന്‍ കൊലപാതകം; ഒരാള്‍ അറസ്റ്റില്‍

യുവതിക്കൊപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കളാണ് ആദ്യം യുവാവിന്‍റെ പ്രവൃത്തി കണ്ടത്. ഉടനെ ഇവർ ബഹളം വെച്ചു. ഇതോടെ യുവാവ് സീറ്റിൽ നിന്നും എഴുന്നേറ്റ് മറ്റൊരു കോച്ചിലേക്ക് പോയി. യുവതിയും സുഹൃത്തുക്കളും റെയിൽവേ എമർജൻസി നമ്പറിൽ വിവരം അറിയിച്ചു. തുടർന്ന് ട്രെയിൻ മാർഗാവോ റെയിൽവേ സ്റ്റേഷനിൽ എത്തുകയും അവിടെ കാത്തുനിന്ന ഗോവ പൊലീസിന്‍റെ കൊങ്കൺ റെയിൽവേ യൂണിറ്റ് യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Also Read: വമ്പൻ ഹൈപ്പിലിറങ്ങിയ വാരിസും കിംഗ് ഓഫ് കൊത്തയും വരെ ഈ ലിസ്റ്റിലുണ്ട്; 2023 ലെ മോശം ചിത്രങ്ങളിൽ ഇവയും..

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News