ഡോക്ടർ ചമഞ്ഞ് 15 വിവാഹങ്ങൾ, എല്ലാം സമ്പന്ന യുവതികൾ; ഒടുവിൽ ‘വ്യാജൻ’ പിടിയിൽ

മംഗളൂരുവിൽ വ്യാജ ഡോക്ടർ ചമഞ്ഞ് സമ്പന്നയുവതികളെ വിവാഹം ചെയ്ത് പറ്റിച്ചായാൽ പിടിയിൽ. ബംഗളൂരു ബാണശങ്കര സ്വദേശി കെ.ബി മഹേഷിനെയാണ് കുവെമ്പുനഗർ പൊലീസ് അറസ്റ്റ് ചെയ്തത്.

ALSO READ: മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനം അവസാനിച്ചു; മഹാരാജൻ പുറത്തെത്തിയത് ചേതനയറ്റ ശരീരമായി

മാട്രിമോണിയൽ സൈറ്റുകളിൽ വ്യാജ പ്രൊഫൈലുകൾ ഉണ്ടാക്കി യുവതികളെ കബളിപ്പിക്കുകയായിരുന്നു ഇയാളുടെ രീതി. ബെംഗളൂരുവിൽ സോഫ്ട്‍വെയർ എൻജിനീയറായ യുവതിയുടെ പരാതിയിലാണ് ഇയാൾ അറസ്റ്റിലായത്. താൻ എല്ലുരോഗ വിദഗ്ധനാണെന്ന് സ്വയം പരിചയപ്പെടുത്തിയാണ് യുവതിയെ ഇയാൾ വിവാഹം ചെയ്തത്. മൈസുരുവുൽ വലിയ വീടുണ്ടെന്നും എല്ലാം യുവതിയെ പറന്നുവിശ്വസിപ്പിച്ച ശേഷം ചാമുണ്ഡി ഹിൽസിൽ പോയി നിശ്ചയം നടത്തി. ജനുവരി 28ന് വിവാഹിതരാകുകയും ചെയ്തു. തുടർന്ന് ഇയാൾ യുവതിയെ പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്താൻ തുടങ്ങി.

ALSO READ: പുറകിൽ വളർത്തുനായ, കൂടെ എംഡിഎംഎ കടത്ത്; സ്ഥിരം അടവ് പക്ഷെ ഇത്തവണ പാളി

ഇതേസമയത്താണ് ദിവ്യ എന്ന യുവതി താൻ മഹേഷിന്റെ ഇരയാണെന്ന് അറിയിച്ചുകൊണ്ട് യുവതിയെ സമീപിക്കുന്നത്. ഇതോടെ ചതി മനസ്സിലായ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. ശാദി.കോം, ഡോക്ടേർസ്മാട്രിമൊണി.കോം എന്നീ വെബ്‌സൈറ്റുകളിലൂടെയാണ് ഇയാൾ യുവതികളെ പറ്റിച്ചത്. സമ്പന്ന വീടുകളിലെ യുവതികൾ ആയിരുന്നു വെറും അഞ്ചാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള മഹേഷിന്റെ ഇരകൾ. ഇരകളായ സ്ത്രീകളുടെ ജീവിതാവസ്ഥയെയായിരുന്നു ഇയാൾ മുതലെടുത്തിരുന്നത്. വിധവകൾ, വിവാഹം വയ്ക്കുന്നവർ തുടങ്ങിയവരായിരുന്നു ഇയാളുടെ ചതിവലയിൽ പെട്ട സ്ത്രീകളിൽ അധികവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News